
കാസർകോട് : ദാനധർമ്മങ്ങൾക്കും, കാരുണ്യപ്രവർത്തനങ്ങൾക്കും പതിമടങ്ങ് പ്രതിഫലം ലഭിക്കുന്ന റംസാൻ മാസത്തിൽ മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ കീഴിൽ കാസർകോട് മെഡിക്കൽ കോളേജ് മുഖ്യ കേന്ദ്രമായി പ്രവർത്തിക്കുന്ന കാസർകോട് സി.എച്ച്. സെൻ്ററിന് വേണ്ടി 2021 ഏപ്രിൽ 23 വെള്ളിയാഴച ലീഗിന്‍റെയും പോഷക സംഘടനകളുടെയും മുഴുവൻ വാർഡ് കമ്മിറ്റികളും , ശാഖാ കമ്മിറ്റികളും ഫണ്ട് ശേഖരണം നടത്തി . പഞ്ചായത്ത് – മുനിസിപ്പൽ, നിയോജക മണ്ഡലം കമ്മിറ്റികൾ മുഖേന കാസർകോട് സി.എച്ച്.സെൻ്ററിന് ഫണ്ട് കൈമാറണമെന്ന് ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ലയും ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാനും, ട്രഷറർ കല്ലട്ര മാഹിൻ ഹാജിയും അഭ്യർത്ഥിച്ചു.

കാസർകോട് മെഡിക്കൽ കോളേജിനോടനുബന്ധിച്ച് സ്ഥലവും കെട്ടിടവും വിലക്ക് വാങ്ങുകയും കാസർകോട് നഗരത്തിൽ ഡയാലിസിസ് സെൻ്റർ, സൗജന്യ നിരക്കിലുള്ള മെഡിക്കൽ ഷോപ്പ്, പാരാമെഡിക്കൽ സെൻറർ, അനാഥ മയ്യിത്ത്പരിപാലനം , ആംബുലന്‍സ് സർവീസ്, സർക്കാർ ആശുപത്രികളിൽ പ്രവേശിക്കപ്പെടുന്ന പാവപ്പെട്ട രോഗികൾക്കും പരിചാരകന്മാർക്കും സൗജന്യ ഭക്ഷണ വിതരണം, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയ ബൃഹത് പദ്ധതികളാണ് കാസർകോട് സി.എച്ച്. സെൻ്റർ നടപ്പിലാക്കുന്നത്.
നാട്ടിലെ മുഴുവൻ നല്ല സംരംഭങ്ങൾക്കും ഉദാരമായി സംഭാവന ചെയ്യുന്ന ഉദാരമതികളായ മുഴുവനാളുകളും കാസർകോട് സി.എച്ച്. സെൻ്ററിനെസഹായിക്കണമെന്നും നേതാക്കൾ അഭ്യർത്ഥിച്ചു.
