അരങ്ങേറിയത് നാടകീയ രംഗങ്ങൾ, എതിർപ്പിനിടയിൽ കാർഷിക പരിഷ്‌കാര ബില്ലുകൾ ശബ്ദവോട്ടോടെ രാജ്യസഭ പാസാക്കി

  • Post category:news
  • Reading time:1 min read
You are currently viewing അരങ്ങേറിയത് നാടകീയ രംഗങ്ങൾ, എതിർപ്പിനിടയിൽ കാർഷിക പരിഷ്‌കാര ബില്ലുകൾ ശബ്ദവോട്ടോടെ  രാജ്യസഭ പാസാക്കി

കാർഷിക പരിഷ്‌കാര ബില്ലുകൾ രാജ്യസഭ പാസാക്കി. ശബ്ദ വോട്ടോടു കൂടിയാണ് ബിൽ പാസാക്കിയത്. പാർലമെന്ററി സെലക്ട് കമ്മിറ്റിയ്ക്ക് വിടണമെന്ന ആവശ്യം തള്ളിക്കൊണ്ടാണ് ബിൽ പാസാക്കിയത്. കരാർ കൃഷി അനുവദിക്കലും ഉത്പന്ന വിപണന നിയന്ത്രണം നീക്കലും സംബന്ധിച്ച ബില്ലുകളായിരുന്നു ഇവ.

അതേസമയം, ബില്ല് പാസാക്കുന്നതിനിടയിൽ സഭയിൽ നാടകീയരംഗങ്ങൾ ഉണ്ടായി. ബില്ല് കർഷകരുടെ മരണവാറണ്ടെന്നാണ്കോൺഗ്രസ് എം.പി പ്രതാപ് സിംഗ് ബാജ്വ ആരോപണമുന്നയിച്ചു. കോർപറേറ്റുകളുടെ ചൂഷണത്തിന് ഇടയാക്കുമെന്ന് ബിനോയ് വിശ്വവും കെ.കെ രാഗേഷും വാദിച്ചു. ഡെറിക് ഒബ്രിയൻ ഉപാധ്യക്ഷന്‍റെ മൈക്ക് തകർക്കുകയും പേപ്പറുകൾ വലിച്ചുകീറുകയും ചെയ്തു. കേന്ദ്ര സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് കേരളത്തിൽ നിന്നുള്ളവരടക്കം 12 എം.പിമാർ സഭപിരിഞ്ഞതിന് ശേഷവും രാജ്യസഭയുടെ നടത്തളത്തിൽ ധർണ നടത്തിവരികയാണ്.

0Shares