തുളുനാടിൻ്റെ വടക്കൻ മണ്ണിൽ രാജ്‌മോഹൻ ഉണ്ണിത്താൻ്റെ പര്യടനം; എസ്.കെ.എസ്.എസ്. എഫ് മഞ്ചേശ്വരം സോണിൻ്റെ റമദാൻ പ്രഭാഷണ പരിപാടിയിൽ സ്ഥാനാർത്ഥി താരമായി

  • Post category:local news / news
  • Reading time:1 min read
You are currently viewing തുളുനാടിൻ്റെ വടക്കൻ മണ്ണിൽ രാജ്‌മോഹൻ ഉണ്ണിത്താൻ്റെ പര്യടനം; എസ്.കെ.എസ്.എസ്. എഫ് മഞ്ചേശ്വരം സോണിൻ്റെ റമദാൻ പ്രഭാഷണ പരിപാടിയിൽ സ്ഥാനാർത്ഥി താരമായി

മഞ്ചേശ്വരം കാസർകോട്: മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ എസ്.കെ.എസ്.എസ്.എഫ് മഞ്ചേശ്വരം സോണിൻ്റെ നേതൃത്വത്തിൽ ഹൊസങ്കടിയിൽ സംഘടിപ്പിച്ച റമദാൻ പ്രഭാഷണ പരിപാടിയിൽ പങ്കെടുത്ത് തുളുനാടിൻ്റെ വടക്കൻ മണ്ണിൽ യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ പര്യടനം ആരംഭിച്ചു.

പെർളയിൽ എൻമകജെ മണ്ഡലം യു.ഡി.എഫ് കൺവെൻഷനിൽ പങ്കെടുത്തു. കട്ടത്തടുക്കയിലും, സീതാംഗോളിയിലും യു.ഡി.എഫ് സംഘടിപ്പിച്ച റോഡ് ഷോയിൽ പങ്കെടുത്തു. പുത്തിഗെ മുഹിമാത്ത് സന്ദർശിച്ച് താഹിർ തങ്ങളുടെ മഖാമിൽ എത്തി പ്രാർത്ഥനയിൽ പങ്കെടുത്തു. കുമ്പള ഐ.എച്ച് ആർ.ഡി കോളേജിൽ വിദ്യാർത്ഥികളോടും അധ്യാപകരോടും വോട്ട് അഭ്യർത്ഥിച്ചു.

കുമ്പളയിൽ സംഘടിപ്പിച്ച റോഡ് ഷോയിൽ പങ്കെടുത്തു. പാരെ ആലി ചാമുണ്ഡി ക്ഷേത്രത്തിലെ ബ്രഹ്മകലശ മഹോത്സവത്തിൽ പങ്കെടുത്ത് ക്ഷേത്രദർശനം നടത്തി.

മജീർ പള്ളയിൽ ടൗണിൽ വോട്ട് അഭ്യർത്ഥിച്ചു. മിയപദവ്, പൈവളിഗെ, എന്നിവടങ്ങളിലെ റോഡ് ഷോക്ക് ശേഷം ഉപ്പളയിൽ സ്ഥാനാർത്ഥിയുടെ പര്യടനം സമാപിച്ചു.

എ.കെ.എം അഷ്‌റഫ് എം.എൽ.എ,സോമ ശേഖര ജെ.എസ്, കല്ലട്ര മാഹിൻ ഹാജി, സി.ടി അഹമ്മദലി, എം.അബ്ബാസ്, എം.ബി യൂസഫ്, അസീസ് മരിക്കെ, മഞ്ജുനാഥ ആൾവ, അസിസ്‌ കളത്തൂർ, അർഷാദ് വോർക്കാടി, ഡി.എം.കെ മുഹമ്മദ്‌, മുഹമ്മദ്‌ മജാൽ, ഷാനിദ് കയ്യംകൂടൽ, ബി.എസ് ഗാഭീർ, ലക്ഷ്‌മണ പ്രഭു, ലോക് നാഥ ഷെട്ടി, സൈഫുള്ള തങ്ങൾ, പി.പി അബൂബക്കർ, രവി പൂജാരി, പ്രത്യു ഷെട്ടി, ബി.എൻ മുഹമ്മദാലി, അഷ്‌റഫ്‌ കർലേ, എ.കെ ആരിഫ്, സിദ്ധിക്ക് ധന്റെ ഗോളി, എം.മുസ്‌തഫ, കമലാക്ഷി തുടങ്ങിയവർ വിവിധ പ്രദേശങ്ങളിൽ സ്ഥാനാർത്ഥിയുടെ പര്യടനത്തിൽ സംബന്ധിച്ചു.

0Shares