
കാസർകോട് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താനെ അപകീര്‍ത്തിപ്പെടുത്തുംവിധം സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തിയ സംഭവത്തിൽ എം.പി നൽകിയ പരാതിയിൽ ബുര്‍ഹാന്‍ തളങ്കരക്കെതിരെ കാസര്‍കോട് പോലീസ് കേരള പൊലീസ് 120 (0) ആക്ട് പ്രകാരം കേസെടുത്തു.

കോവിഡ് സമയം റിലീഫ് കിറ്റ് വിതരണത്തിന്‍റെ പേരില്‍ ജനങ്ങളില്‍ നിന്ന് പണം സ്വരൂപിക്കുകയും കുറച്ച് കിറ്റ് വിതരണം നടത്തി ബാക്കി തുകയില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നും ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം നടത്തി എന്നാണ് എം.പി പരാതിയിൽ ഇയാൾക്കെതിരെ ആരോപണം ഉന്നയിച്ചത്. എം.പി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലും. ജില്ലാ പൊലീസ് മേധാവിക്കും നൽകിയ പരാതിയിലാണ് നടപടി.
ഇയാളുടെ പ്രവൃത്തി തനിക്കും പാര്‍ട്ടിക്കും മാനഹാനിവരുത്തിയതായും എം.പിയുടെ പരാതിയില്‍ പറയുന്നു.എം.പി രാജ്‌മോഹന്‍ ഉണ്ണിത്താനും എം.എൽ.എ എൻ.എ നെല്ലിക്കുന്നിനും എതിരായി തുടർച്ചയായി അപകീർത്തികരമായ ആരോപണങ്ങൾ ഉന്നയിക്കപ്പെടുന്നതിൽ ബുര്‍ഹാന്‍ തളങ്കരക്കെതിരെ വ്യാപകമായി പ്രതിഷേധം സമൂഹത്തിൽ ഉയർന്നിരുന്നു.
