
രാജ്മോഹൻ ഉണ്ണിത്താൻ എം.പിക്കെതിരെ മാവേലി എക്‌സ്പ്രസ് ട്രെയിനിൽ കൈയേറ്റ ശ്രമം നടത്തിയ പരാതിയിൽ ഒരാൾ അറസ്റ്റിൽ. പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പത്മരാജന്‍ ഐങ്ങോത്തിയെ ആണ് കാസര്‍കോട് പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്ന് മാവേലി എക്‌സ്പ്രസ്സിൽ സംഭവം നടക്കുമ്പോള്‍ എം.പിക്കൊപ്പം എം.എൽ.എമാരായ എൻ.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്റഫ്, ഇ. ചന്ദ്രശേഖരൻ എന്നിവരും ഉണ്ടായിരുന്നു. മദ്യപിച്ച് ട്രെയിനിൽ കയറിയവർ എംപിയ്ക്ക് നേരെ അസഭ്യവർഷം ചൊരിയുകയും മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന്
റെയില്‍വേ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കാസര്‍കോട് പോലീസ് പത്മരാജന്‍ ഐങ്ങോത്തിനെ അറസ്റ്റ് ചെയ്തത്.
ഇയാള്‍ക്കെതിരെ നിലവില്‍ അസഭ്യം പറഞ്ഞതിനും കൈയേറ്റ ശ്രമത്തിനും കേസ് എടുത്തിട്ടുണ്ട്. അതേസമയം തന്നെ ആക്രമിക്കണം എന്ന ഉദ്ദേശത്തോട് കൂടി തന്നെയാണ് അവര്‍ മദ്യപിച്ച് ട്രെയിനില്‍ കയറിയത് എന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ആരോപിച്ചു.
