രാജമല ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി; അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

  • Post category:news
  • Reading time:1 min read
You are currently viewing രാജമല ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി;   അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

മൂന്നാര്‍ രാജമലയിലെ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. അതേസമയം, രാജമല ദുരന്തം സംസ്ഥാനത്തെ മുഴുവന്‍ ദുഃഖത്തിലാഴ്ത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവരെ 15 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 15 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പെരിയാര്‍ ജലനിരപ്പ് ഉയരുന്നുണ്ട്. എല്ലാ ജില്ലകളിലും പോലീസ് സജ്ജമാണ്. തീരപ്രദേശങ്ങളില്‍ കടല്‍കയറ്റം രൂക്ഷമാണ്. വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. രണ്ട് പാലങ്ങളും തകര്‍ന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

പാലം നഷ്ടമായതാണ് രക്ഷാപ്രവര്‍ത്തനം വൈകാന്‍ കാരണമായത്. കോട്ടയം ജില്ലയില്‍ 15 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. പ്രശ്‌നബാധിത മേഖലകളില്‍ എന്‍.ഡി.ആര്‍.എഫ് എത്തുമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കില്‍ സൈന്യത്തെ വിളിക്കും.

സംസ്ഥാനത്ത് ആകെ 17 ഡാമുകള്‍ തുറന്നിട്ടുണ്ട്. നദികള്‍ക്ക് ഇരുവശങ്ങളില്‍ താമസിക്കുനന്വര്‍ ജാഗ്രത പുലര്‍ത്തണം.മലയോര മേഖലകളില്‍ യാത്ര ചെയ്യാന്‍ പാടില്ല. ഗതാഗതം വിലക്കി ഉത്തരവിറക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

0Shares