മഴക്കെടുതിയും പ്രളയവും; സന്നദ്ധ സേവനങ്ങൾക്ക് തയ്യാറാകാൻ പ്രവർത്തകർക്ക് സിപിഎം നിർദേശം, ബ്രിഗേഡുമാർ ഒരുക്കം തുടങ്ങി

  • Post category:Kerala / news
  • Reading time:1 min read
You are currently viewing മഴക്കെടുതിയും പ്രളയവും; സന്നദ്ധ സേവനങ്ങൾക്ക് തയ്യാറാകാൻ പ്രവർത്തകർക്ക് സിപിഎം നിർദേശം, ബ്രിഗേഡുമാർ ഒരുക്കം തുടങ്ങി

തിരുവനന്തപുരം: കാലവർഷ കെടുതിയിൽ നിന്ന് സംസ്ഥാനത്തെ രക്ഷിക്കാൻ എല്ലാ പാർട്ടി പ്രവർത്തകരും അനുഭാവികളും മുന്നോട്ട് വരണമെന്ന നിർദേശവുമായി സിപിഎം. ജനങ്ങൾക്ക് ആശ്വാസം പകരുന്ന പ്രവർത്തനങ്ങളിൽ പാർട്ടി സഖാക്കൾ അടിയന്തരമായി ഇടപെടണം എന്നാണ് നിർദേശം.

കനത്തമഴ വെള്ളപ്പൊക്കത്തിനും ഉരുൾപൊട്ടി മണ്ണിടിച്ചിലിനും കൃഷി നാശത്തിനും കാരണമായി. നിരവധി റോഡുകളും തകർന്നു. ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കത്തിന് നാം സാക്ഷ്യം വഹിച്ചിട്ട് വർഷങ്ങളേ ആയിട്ടുള്ളൂ. ലോകത്തിനാകെ മാതൃകയാകുന്ന ഒരു രക്ഷാപ്രവർത്തനം സംഘടിപ്പിക്കാൻ കേരളത്തിലെ ജനങ്ങൾ ഒത്തുചേർന്നു. എല്ലാവരേയും ഒരുമിപ്പിച്ച് സർക്കാർ നടത്തിയ ഇടപെടൽ മാതൃകാപരമാണ്.

ആ അനുഭവങ്ങൾ കണക്കിലെടുത്ത് ദുരിതങ്ങൾ ലഘൂകരിക്കാനുള്ള ശ്രമങ്ങളിൽ എല്ലാ ഘടകങ്ങളും സജീവമാകണമെന്നും സി.പി.ഐ(എം) നേതൃത്വം നിർദ്ദേശിച്ചു. പ്രകൃതി ദുരന്തമുഖത്തും പകർച്ചവ്യാധി പോലുള്ള രോഗ നിവാരണത്തിനും മറ്റ് അപകട സമയത്തുംരക്ഷാ പ്രവർത്തങ്ങൾക്ക് നേതൃത്വം കൊടുക്കാനുള്ള പരിശീലനം ലഭിച്ച യുവതി യുവാക്കളുടെ യൂത്ത് ബ്രിഗേഡ് സേന സംഘങ്ങൾ നിലവിൽ ഉണ്ട്.

0Shares