മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മഴവെള്ളപ്പാച്ചിൽ; ജമ്മു കശ്മീരിൽ മരണസംഖ്യ ഏഴായി

  • Post category:news
  • Reading time:1 min read
You are currently viewing മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മഴവെള്ളപ്പാച്ചിൽ; ജമ്മു കശ്മീരിൽ മരണസംഖ്യ ഏഴായി

ജമ്മു കശ്മീരില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മഴവെള്ളപ്പാച്ചിലില്‍ ഏഴ് മരണം. 30 ലധികം പേരെ കാണാതായി. സ്ഥലത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രക്ഷാപ്രവര്‍ത്തനത്തിന് കൂടൂതല്‍ എന്‍.ഡി.ആര്‍.എഫ് സംഘത്തെ അയ്ക്കാന്‍ നിര്‍ദേശം നല്‍കി.

കിഷ്ത്വാര്‍ ജില്ലയിലെ ഹൊന്‍സാര്‍ ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്. കുതിച്ചെത്തിയ വെള്ളത്തില്‍ നിരവധി വീടുകള്‍ ഒലിച്ചു പോയി. നാല് മൃതദേഹങ്ങള്‍ കണ്ടെത്തി. ഒമ്പത് വീടുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി കരസേനയും പൊലീസും സ്ഥലത്തെത്തി.

പരിക്കേറ്റവരെ ആകാശമാര്‍ഗം ആശുപത്രിയില്‍ എത്തിക്കാന്‍ വ്യോമസേനയുടെ സഹായവും തേടിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങളില്‍ പ്രാദേശിക സംഘങ്ങളെ സഹായിക്കാന്‍ ഇന്ത്യന്‍ വ്യോമസേനയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു.

0Shares