ജനങ്ങള്‍ ആശങ്കപ്പെടരുത്; രാജ്യത്ത് ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെക്കില്ലെന്ന് കേന്ദ്രറെയില്‍വേ മന്ത്രി

  • Post category:news
  • Reading time:1 min read
You are currently viewing ജനങ്ങള്‍ ആശങ്കപ്പെടരുത്;  രാജ്യത്ത് ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെക്കില്ലെന്ന് കേന്ദ്രറെയില്‍വേ മന്ത്രി

ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ ഉണ്ടാവില്ലെന്നും ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെക്കില്ലെന്നും റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍. ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. തീവണ്ടികള്‍ ഓടുന്നുണ്ട്. തുടര്‍ന്നും അവ ഓടും. അതിഥി തൊഴിലാളികളുടെ കാര്യം നേരിട്ട് വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍മാരും ജനറല്‍ മാനേജര്‍മാരും സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. ആവശ്യമെങ്കില്‍ അതിഥി തൊഴിലാളികള്‍ക്കു വേണ്ടി പ്രത്യേക തീവണ്ടികള്‍ ഏര്‍പ്പെടുന്നുമെന്നും അദ്ദേഹം പറഞ്ഞു.

0Shares