വിദേശ വായ്പയുടെ കാര്യവും പരിശോധിക്കണം; കേരളം നൽകിയ ഡി.പി.ആർ അപൂർണം; സിൽവർലൈന് അംഗീകാരം നൽകിയിട്ടില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി

  • Post category:news
  • Reading time:1 min read
You are currently viewing വിദേശ വായ്പയുടെ കാര്യവും പരിശോധിക്കണം; കേരളം നൽകിയ ഡി.പി.ആർ അപൂർണം; സിൽവർലൈന് അംഗീകാരം നൽകിയിട്ടില്ലെന്ന് കേന്ദ്ര  റെയിൽവേ മന്ത്രി

സിൽവർലൈൻ പദ്ധതിക്കായി കേരളം സമർപ്പിച്ച ഡി.പി.ആർ അപൂർണമാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. പദ്ധതിക്ക് കേന്ദ്രം അംഗീകാരം നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 1000 കോടി രൂപയ്ക്ക് മുകളിലുള്ള പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം വേണമെന്നും സാമ്പത്തിക, സാങ്കേതിക വശങ്ങൾ പരിശോധിച്ചശേഷം മാത്രമാണ് അംഗീകാരം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പദ്ധതിക്കായി എടുക്കുന്ന വിദേശ വായ്പയുടെ കാര്യവും പരിശോധിക്കേണ്ടതുണ്ടെന്നും ഇന്ന് അടൂർ പ്രകാശ് എം.പിക്കു നൽകിയ മറുപടിയിൽ അശ്വിനി വൈഷ്ണവ് അറിയിച്ചു.

0Shares