ആവേശം വിതറി വയനാട്ടില്‍ രാഹുലിൻ്റെ റോഡ് ഷോ; റോഡരികില്‍ രാഹുലിനെ കാണാന്‍ വന്‍ ജനാവലി, ഇത്തവണയും കൊടിയില്ല

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ആവേശം വിതറി വയനാട്ടില്‍ രാഹുലിൻ്റെ റോഡ് ഷോ; റോഡരികില്‍ രാഹുലിനെ കാണാന്‍ വന്‍ ജനാവലി, ഇത്തവണയും കൊടിയില്ല

സുല്‍ത്താന്‍ ബത്തേരി: ലോക്‌സഭ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ചൂടുപകര്‍ന്ന് വയനാട്ടില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ. സുല്‍ത്താന്‍ ബത്തേരിയിലാണ് രാഹുലിൻ്റെ റോഡ് ഷോ. റോഡരികില്‍ രാഹുലിനെ കാണാന്‍ വന്‍ ജനാവലിയാണ് തടിച്ചു കൂടിയിരുന്നത്. പ്രവര്‍ത്തകരെ രാഹുല്‍ ഗാന്ധി അഭിവാദ്യം ചെയ്‌തു.

രാഹുലിൻ്റെ പ്രചാരണ വാഹനത്തില്‍ ഐ.സി ബാലകൃഷ്‌ണൻ എം.എല്‍.എയും ഉണ്ടായിരുന്നു. രാഹുല്‍ ഗാന്ധിയുടെ പ്ലക്കാര്‍ഡുകളും പിടിച്ചു കൊണ്ടായിരുന്നു പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിക്ക് അഭിവാദ്യം അര്‍പ്പിക്കാനെത്തിയത്. അതേസമയം, പാര്‍ട്ടി പതാകകള്‍ ഒന്നും ഉണ്ടായിരുന്നില്ല. രാഹുലിൻ്റെ കഴിഞ്ഞ റോഡ്ഷോയിലും കൊടി ഒഴിവാക്കിയത് വൻ ചർച്ചയായിരുന്നു.

0Shares