സ്നേഹം, വിശ്വസ്തത, ക്ഷമ, ഇവയെല്ലാം ഞാന്‍ പഠിച്ചത് എന്‍റെ സഹോദരനില്‍ നിന്നാണ്; രക്ഷാബന്ധന്‍ സന്ദേശത്തില്‍ പ്രിയങ്കയുടെ വാക്കുകള്‍

  • Post category:news
  • Reading time:1 min read
You are currently viewing സ്നേഹം, വിശ്വസ്തത, ക്ഷമ, ഇവയെല്ലാം  ഞാന്‍ പഠിച്ചത് എന്‍റെ സഹോദരനില്‍ നിന്നാണ്;  രക്ഷാബന്ധന്‍ സന്ദേശത്തില്‍ പ്രിയങ്കയുടെ വാക്കുകള്‍

രക്ഷാബന്ധന്‍ ദിനത്തില്‍ ആശംസകള്‍ പരസ്പരം കൈമാറി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും സഹോദരന്‍ രാഹുല്‍ ഗാന്ധിയും. ട്വിറ്ററിലാണ് ഇരുവരും വൈകാരികമായ സന്ദേശം പങ്കുവെച്ചിരിക്കുന്നത്.

‘സ്‌നേഹവും വിശ്വസ്തതയും ക്ഷമയും ഞാന്‍ പഠിച്ചത് സഹോദരനില്‍ നിന്നാണ്. എല്ലാ സന്തോഷങ്ങളിലും സങ്കടങ്ങളിലും ഒപ്പമുണ്ട്. ഇങ്ങനെയൊരു സഹോദരനുണ്ടായതില്‍ അഭിമാനിക്കുന്നു.

എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ രക്ഷാബന്ധന്‍ ആശംസകള്‍’ പ്രിയങ്ക ട്വീറ്റ് ചെയ്തു. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോയും പ്രിയങ്കയും രാഹുലും ഇരുവരുടെയും അക്കൗണ്ടുകളില്‍ പങ്കു വെച്ചിട്ടുണ്ട്.

0Shares