കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കില്ലെന്ന് രാഹുൽ ​ഗാന്ധി; അധ്യക്ഷയായി സോണിയ ഗാന്ധി തന്നെ തുടരും

  • Post category:news
  • Reading time:1 min read
You are currently viewing കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കില്ലെന്ന് രാഹുൽ ​ഗാന്ധി; അധ്യക്ഷയായി സോണിയ ഗാന്ധി തന്നെ തുടരും

താന്‍ കോൺഗ്രസ് അധ്യക്ഷനാവാനില്ലെന്ന നിലപാടിൽ ഉറച്ച് രാഹു​ൽ ​ഗാന്ധി. കോൺഗ്രസ് അധ്യക്ഷയായി സോണിയാ ഗാന്ധി തുടരാൻ ഉന്നത തലയോ​ഗത്തിൽ തീരുമാനമായി. ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ളയാൾ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കട്ടെ, താൻ തൽക്കാലമില്ല എന്ന നിലപാട് അദ്ദേഹം ആവർത്തിച്ചു.

എന്നാൽ സോണിയ ഗാന്ധി തൽക്കാലം അധ്യക്ഷയായി തുടരട്ടെ എന്ന പൊതു അഭിപ്രായത്തിലേക്ക് യോഗം എത്തി. സംഘടനയിൽ വലിയ രീതിയിലുള്ള അഴിച്ചു പണി ആവശ്യപ്പെട്ടുള്ള നേതാക്കളുടെ കത്തിനെ തുടർന്നാണ് സോണിയ ഗാന്ധി നേതൃയോഗം വിളിച്ചു ചേർത്തത്.

കോൺഗ്രസിനെ മുന്നോട്ട് നയിക്കാൻ ശക്തമായ നേതൃത്വം വേണമെന്ന ആവശ്യമാണ് യോഗത്തിൽ പ്രധാനമായും ഉയർന്നത്. കോൺഗ്രസിലെ ഒരു നേതാവും രാഹുൽ ഗാന്ധിക്കെതിരല്ലെന്നും രാഹുൽ കോൺഗ്രസിനെ നയിക്കണമെന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നതെന്നും നേതാക്കൾ യോഗത്തിന് ശേഷം പ്രതികരിച്ചു.

0Shares