ആർക്കും വാങ്ങാം; എലിസബത്ത് രാജ്ഞിയുടെ ടീ ബാഗ് വില്‍പ്പനയ്ക്ക്; വില വെറും 9.5 ലക്ഷം

  • Post category:news
  • Reading time:1 min read
You are currently viewing ആർക്കും വാങ്ങാം; എലിസബത്ത് രാജ്ഞിയുടെ ടീ ബാഗ് വില്‍പ്പനയ്ക്ക്; വില വെറും 9.5 ലക്ഷം

കഴിഞ്ഞ ദിവസമാണ് എലിസബത്ത് രാജ്ഞി അന്തരിച്ചത്. യു.കെ ഏറ്റവുമധികം കാലം ഭരിച്ചിരുന്നത് എലിസബത്ത് രാജ്ഞിയായിരുന്നു കഴിഞ്ഞ 96 -ാം വയസിലാണ് രാജ്ഞിയുടെ വിയോഗം. 70 വര്‍ഷക്കാലമാണ് എലിസബത്ത് രാജ്ഞി സിംഹാസനത്തില്‍ ഇരുന്നത്. രാജ്ഞിയുടെ വിയോഗത്തോടെ രാജ്ഞി ഉപയോഗിച്ചിരുന്ന പല വസ്തുക്കളും വില്‍ക്കാന്‍ വച്ചിരിക്കുകയാണ്.

1998 -ല്‍ രാജ്ഞി ഉപയോഗിച്ചിരുന്ന ടീ ബാഗ് അടക്കമാണ് വില്‍ക്കുന്നത്. ഈ ടീ ബാഗിന് വില $12,000 (ഇന്ത്യന്‍ രൂപ -9,55,87 ആണ്. ഈ ടീബാഗ് 1998 -ല്‍ കീടനിയന്ത്രണ പരിപാടികള്‍ നടക്കുന്നതിനിടെ മോഷ്ടിക്കപ്പെട്ടിരുന്നു. എന്നാല്‍, ഇപ്പോള്‍ അതേ ടീ ബാഗ് ആണ് 9.5 ലക്ഷം രൂപയ്ക്ക് വില്‍പനയ്ക്ക് എത്തിയിരിക്കുന്നത്.

‘1998 -ൻ്റെ അവസാനത്തില്‍ CNN -ല്‍ കണ്ടിരിക്കാനിടയുള്ള ടീബാഗ് ആണിത്. ഇത് എലിസബത്ത് II രാജ്ഞി ഉപയോഗിച്ചിരുന്ന ടീ ബാഗാണ്. ലണ്ടനിലെ വലിയ റോച്ച് ആക്രമണത്തിൻ്റെ സമയത്ത് രാജ്ഞിയെ സഹായിക്കാന്‍ വിന്‍ഡ്‌സര്‍ കൊട്ടാരത്തില്‍ എത്തിയവര്‍ 1990കളില്‍ ഇത് കടത്തിക്കൊണ്ടു പോയി’ എന്ന് ഇതിന്റെ വിവരണത്തില്‍ എഴുതിയിട്ടുണ്ട്. moo_4024 എന്ന പേരില്‍ അറിയപ്പെടുന്ന യുഎസ് ആസ്ഥാനമായുള്ള ആളാണ് ടീ ബാഗ് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്.

ഇത് ശരിക്കും രാജ്ഞി ഉപയോഗിച്ചിരുന്ന ടീ ബാഗ് ആണ് എന്ന് വില്‍പ്പനക്കാര്‍ ഉറപ്പ് പറയുകയും അതിൻ്റെ ആധികാരികത ഉറപ്പ് വരുത്തുകയും ചെയ്തിട്ടുണ്ട്. ഇത് ചരിത്രത്തിൻ്റെ ഒരു ഭാഗമാണ് എന്നും വിലമതിക്കാനാവാത്തതാണ് എന്നും കൂടി ടീ ബാഗ് വില്‍പ്പനയ്ക്ക് എത്തിച്ചവര്‍ പറയുന്നു. മാത്രമല്ല, എലിസബത്ത് രാജ്ഞിയുടെ ഒരു പൂര്‍ണകായ മെഴുക് പ്രതിമയും ഇബേയില്‍ വില്‍പനയ്ക്കുണ്ട്. 12 ലക്ഷം രൂപയാണ് പ്രതിമയ്ക്ക്.

0Shares