ഇന്ത്യയില്‍ പബ്ജി ഉള്‍പ്പെടെ 118 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിച്ചു; കേന്ദ്ര ഐ.ടി മന്ത്രാലയത്തിന്‍റെ നീക്കം അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ വഷളാകുന്നതിനിടെ

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ത്യയില്‍ പബ്ജി ഉള്‍പ്പെടെ 118 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിച്ചു; കേന്ദ്ര ഐ.ടി മന്ത്രാലയത്തിന്‍റെ നീക്കം അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ വഷളാകുന്നതിനിടെ

പബ്ജി ഉള്‍പ്പെടെ 118 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്ര ഐ.ടി മന്ത്രാലയം നിരോധിച്ചു. അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ വഷളാകുന്നതിനിടെയാണ് ഐ.ടി മന്ത്രാലയത്തിന്‍റെ നീക്കം. പബ്ജിക്ക് പുറമേ നിരോധിച്ച ആപ്പുകള്‍ ഏതൊക്കെയാണെന്ന പട്ടിക പുറത്ത് വന്നു.

കൂടുതലും ഗെയിമുകളും ക്യാമറ ആപ്പുകളും അടങ്ങുന്നതാണ് പട്ടിക. ചില ലോഞ്ചറുകളും നിരോധിച്ചവയുടെ പട്ടികയിലുണ്ട്. പബ്ജി യഥാത്ഥത്തില്‍ ചൈനീസ് ഗെയിം അല്ലെങ്കിലും ഗെയിമിന്‍റെ മൊബൈല്‍ പതിപ്പിന്‍റെ ഉടമകള്‍ ടെന്‍സെന്റ് ഗെയിംസ് എന്ന ചൈനീസ് ടെക് ഭീമനാണ്. ദക്ഷിണ കൊറിയയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്പനിയാണ് പബ്ജി കോര്‍പ്പറേഷന്‍. സോളാണ് കമ്പനിയുടെ ആസ്ഥാനം.

ടെന്‍സെന്റിന് ഈ ഒരൊറ്റ ഗെയിം കഴിഞ്ഞ മാസത്തില്‍ മാത്രം സമ്മാനിച്ചത് 1700 കോടിയില്‍പ്പരം രൂപയുടെ വരുമാനമാണ്. മെയ് 2020ലെ ഏറ്റവും കൂടുതല്‍ തുക ഗ്രോസ് ചെയ്ത ഗെയിമുകളുടെ പട്ടികയില്‍ ഒന്നാമതായി ഇടം പിടിച്ച ഗെയിമാണ് പബ്ജി മൊബൈല്‍.

0Shares