
കാസർകോട്: കേരള മുസ്‌ലിം ജമാഅത്ത് യൂനിറ്റ് പുന:സംഘടന പ്രവർത്തനങ്ങൾക്ക് കാസർകോട് ജില്ലയിൽ പ്രൗഢ തുടക്കം. ജില്ലാതല ഉദ്ഘാടനം ഉദുമ സോണിലെ കുണിയ യൂണിറ്റിൽ നടന്നു. അവസാന രണ്ടു മാസമായി നടന്നു വരുന്ന മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങളുടെ രണ്ടാം ഘട്ടമായാണ് യൂണിറ്റ് പുനഃസംഘടന പ്രക്രിയകള്‍ ആരംഭിച്ചത്.

കുണിയ താജുൽ ഉലമ സൗധത്തിൽ ഉദുമ സോണ്‍ പ്രസിഡണ്ട് കെ.പി.എസ് തങ്ങളുടെ അധ്യക്ഷതയില്‍ ജില്ലാ ഉപാധ്യക്ഷന്‍ പതങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെളളൂര്‍ വിഷയാവതരണം നടത്തി.
എസ്.വൈ.എസ്. ജില്ലാ സെക്രട്ടറി അശ്രഫ് കരിപ്പൊടി സയ്യിദ് മുഹ്‌സിന്‍ തങ്ങള്‍, അബ്ദുസലാം ചെമ്പിരിക്ക അബ്ദുറഹ്മാന്‍ ബാഖവി, കരീം സഖാഫി കുണിയ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. സി.പി അബ്ദുല്ല ചെരുമ്പ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു ബി.കെ. അഹ്മദ് മൗലവി സ്വാഗതവും ഹസൈനാര്‍ സഖാഫി കുണിയ നന്ദിയും പറഞ്ഞു.
ഫെബ്രുവരി 15നകം യൂണിറ്റ് കൗൺസിലും 28 നകം സർക്കിൾ കൗൺസിലും നടക്കും. മാർച്ച് 15നകം ഒമ്പത് സോൺ കൗൺസിലുകൾ നടക്കും. മാർച്ച് അവസാനമാണ് ജില്ലാ കൗൺസിൽ ചേരുക.
