നാട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യം; മലപ്പുറത്ത് അതിഥി തൊഴിലാളികളുടെ പ്രതിഷേധ പ്രകടനം; പങ്കെടുത്തത് നൂറോളം തൊഴിലാളികൾ

  • Post category:news
  • Reading time:1 min read
You are currently viewing നാട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യം; മലപ്പുറത്ത് അതിഥി തൊഴിലാളികളുടെ പ്രതിഷേധ പ്രകടനം; പങ്കെടുത്തത് നൂറോളം തൊഴിലാളികൾ

ലോക്ക് ഡൗണ്‍ നിലനില്‍ക്കെ നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് അതിഥി തൊഴിലാളികളുടെ പ്രകടനം. നൂറോളം തൊഴിലാളികളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. ചട്ടിപ്പറമ്പിലാണ് സംഭവം. പോലീസെത്തി ഇവരെ ലാത്തി വീശി പിരിച്ചുവിട്ടു. നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സംഭവസ്ഥലത്ത് പോലീസ് ക്യാംപ് ചെയ്യുകയാണ്. നാട്ടിലേക്ക് മടങ്ങാന്‍ വഴിയൊരുക്കണമെന്നാണ് ഇവരുടെ ആവശ്യം. അതേസമയം താമസത്തിനും ഭക്ഷണത്തിനും ബുദ്ധിമുട്ടില്ലെന്നും അതിഥി തൊഴിലാളികള്‍ പറഞ്ഞു.

അതേസമയം ലോക്ക് ഡൗണിനെ തുടര്‍ന്ന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി കുടുങ്ങിപ്പോയ അതിഥി തൊഴിലാളികള്‍, ടൂറിസ്റ്റുകള്‍, വിദ്യാര്‍ത്ഥികള്‍, തുടങ്ങി കൊവിഡ് ലക്ഷണങ്ങളില്ലാത്തവര്‍ത്ത് സ്വദേശത്തേക്ക് മടങ്ങാമെന്ന് കേന്ദ്ര ഉത്തരവ് പുറത്ത് വന്നിരുന്നു.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് അഞ്ചാഴ്ച്ചയ്ക്ക് ശേഷമാണ് കേന്ദ്രം ഉത്തരവ് പുറത്തിറക്കുന്നത്. കൊവിഡ് 19 ഇല്ലാത്ത അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പോകാനുള്ള അനുമതി നല്‍കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടിയതിന് പിന്നാലെയാണ് കേന്ദ്രം വിഷയത്തില്‍ ഉത്തരവ് പുറത്തിറക്കിയത്. കര്‍ക്കശമായ നിയന്ത്രണങ്ങള്‍ക്കും പരിശോധനകള്‍ക്കും ശേഷമാണ് പലയിടങ്ങളിലായി കുടുങ്ങിപ്പോയവരുടെ യാത്രയ്ക്ക് അനുമതി നല്‍കുക. യാത്രയുടെ മേല്‍നോട്ടം വഹിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ നോഡല്‍ ബോഡികളെ ചുമതലപ്പെടുത്തണം.

0Shares