മധൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്ക് എതിരെ യു.ഡി.എഫ് മാർച്ചിൽ പ്രതിഷേധം ശക്തമായി; ഓഫീസിന് മുന്നിൽ മാർച്ച് പോലീസ് തടഞ്ഞു

  • Post category:local news / news
  • Reading time:1 min read
You are currently viewing മധൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്ക് എതിരെ യു.ഡി.എഫ് മാർച്ചിൽ പ്രതിഷേധം ശക്തമായി; ഓഫീസിന് മുന്നിൽ മാർച്ച് പോലീസ് തടഞ്ഞു

മധൂർ / കാസർകോട്: ഗ്രാമ പഞ്ചായത്തിൽ ഹരിത കർമ്മ സേന ശേഖരിച്ച മാലിന്യങ്ങൾ വേർതിരിച്ചു കമ്പനിക്ക് നൽകുന്നതിൽ മാനദണ്ഡങ്ങൾ പാലിക്കാതെ തുച്ചമായ തുകയ്ക്ക് സ്വകാര്യ കമ്പനിയെ കൂട്ടുപിടിച്ച്‌ അഴിമതി നടത്തിയ ബി.ജെ പി നേതൃത്ത്വത്തിലുള്ള ഭരണസമിതി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് നേതൃത്ത്വത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

ഉളിയത്തടുക്ക ലീഗ് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു.

മാർച്ച് എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ഹാരിസ് ചുരി അധ്യക്ഷത വഹിച്ചു. കൺവീനർ പി.പി സുമിത്രൻ സ്വാഗതം പറഞ്ഞു.

യു.ഡി.എഫ് നേതാക്കളായ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ഗോവിന്ദൻ നായർ മുസ്ലിം ലീഗ് മണ്ഡലം ജന. സെക്രട്ടറി ടി.എം ഇക്ബാൽ മണ്ഡലം യു.ഡി.എഫ് കൺവീനർ കെ.ഖാലിദ്, നേതാക്കളായ സാജിദ് മവ്വൽ, മജീദ് പട്ള, മുത്തലിബ് പാറക്കെട്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എ സൈമ, അംഗം ജമീല അഹമ്മദ്, ജില്ലാ പഞ്ചായത്ത് അംഗം ജാസ്മിൻ കബീർ ചെർക്കളം, ഹബീബ് ചെട്ടുംകുഴി, പി.അബ്ദുറഹ്മാൻ ഹാജി, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗർ, ഹനീഫ് അറന്തോട്, അർജുൻ തായലങ്ങാടി തുടങ്ങിയവർ പ്രസംഗിച്ചു.

പഞ്ചായത്ത് ഭരണസമിതി പഞ്ചായത്ത് വോട്ടോർ ലിസ്റ്റ് പ്രസിദ്ധീകരിച്ചതിലെ അഴിമതിക്കെതിരെയും സ്ട്രീറ്റ് ലൈറ്റ് സ്ഥാപിച്ചതിലെ അഴിമതിയും അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും ഭിന്നശേഷിക്കാരുടെ സ്കോളർ ഷിപ്പ് വിതരണം എത്രയും പെട്ടന്ന് നടത്തണമെന്നും ആവശ്യപ്പെട്ടു.

കരീം ബാവ, മജീദ് പടിഞ്ഞാർ, യു.സഹദ് ഹാജി, സി.ബി മുഹമ്മദ് ഹാജി, ഉമേഷ് അണങ്കൂർ, ടോണി, കെ.പി വിജയൻ, യു.എ അലി, അബ്‌ദു എസ്.പി നഗർ, കലന്തർ ഷാഫി, ശിഹാബ് പാറക്കെട്ട്, മുസ്തഫ പള്ളം, ഹാരിസ് എസ്.പി നഗർ, കുശലകുമാരി, സന്തോഷ് ക്രാസ്റ്റ, സാദിഖ് കൊല്ലങ്കാന, സുജാത കെ.പി തുടങ്ങിയവർ നേതൃത്വം നൽകി.

0Shares