കെ.ടി.ജലീലിന്‍റെ വാഹനവ്യൂഹത്തിന് മുന്‍പിലേയ്ക്ക് ചാടി പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് നേതാവിന്‍റെ കയ്യൊടിഞ്ഞു

  • Post category:news
  • Reading time:1 min read
You are currently viewing കെ.ടി.ജലീലിന്‍റെ വാഹനവ്യൂഹത്തിന് മുന്‍പിലേയ്ക്ക് ചാടി പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് നേതാവിന്‍റെ  കയ്യൊടിഞ്ഞു

മന്ത്രി കെ.ടി.ജലീലിന്‍റെ വാഹനവ്യൂഹത്തിന് മുന്‍പിലേയ്ക്ക് ചാടി യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം. പാലിയേക്കരയിലാണ് പ്രവര്‍ത്തകര്‍ വാഹനവ്യൂഹം തടഞ്ഞത്. ഇതിനിടെ പോലീസ് ജീപ്പില്‍ തട്ടി യൂത്ത് കോണ്‍ഗ്രസ് നേതാവ് സജീര്‍ ബാബുവിന്റെ കയ്യൊടിഞ്ഞു.

പ്രതിഷേധക്കാരെ കൈ വീശി കാട്ടിയായിരുന്നു മന്ത്രിയുടെ യാത്ര.വാഹനം തടഞ്ഞവരെ ബലം പ്രയോഗിച്ച് പോലീസ് നീക്കി. ഇഡിയുടെ ചോദ്യംചെയ്യലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നടക്കുന്നതിനിടെ ഞായറാഴ്ചയാണ് വളാഞ്ചേരിയിലെ വീട്ടില്‍ നിന്ന് മന്ത്രി കെ.ടി.ജലീല്‍ യാത്ര തിരിച്ചത്. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് മന്ത്രി യാത്ര ചെയ്തത്. തനിക്ക് പറയാനുള്ളതെല്ലാം ഫെയ്‌സ്ബുക്കില്‍ സംസാരിക്കുമെന്നായിരുന്നു മന്ത്രി പ്രതികരിച്ചത്.

എന്നാല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്‌തോ എന്നതടക്കമുളള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയില്ല. യാത്രയിലുടനീളം പ്രതിഷേധ പ്രകടനങ്ങളുണ്ടായിരുന്നു. ചങ്ങരംകുളത്തും കാവുംപുറത്തും പെരുമ്പിലാവിലും മന്ത്രിയെ കരിങ്കൊടി കാട്ടി. അങ്കമാലിയിലും പ്രതിഷേധമുണ്ടായി. നേരത്തെ വീടിനു മുന്നില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ മന്ത്രിയെ കരിങ്കൊടി കാണിച്ചു. ജലീല്‍ തിരുവനന്തപുരത്തേക്കാണ് പോകുന്നതെന്ന് സൂചനയുണ്ട്.

0Shares