
ഉക്രെയ്‌നില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥിനിയെ നാട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ ആള്‍ അറസ്റ്റില്‍. ഹരിയാനയിലെ ഗുരുഗ്രാം സ്വദേശി മുപ്പത്തിയഞ്ചുകാരനായ പ്രിന്‍സ് ഗാവയാണ് പിടിയിലായത്. മധ്യപ്രദേശിലെ വിദിഷയിലുള്ള സ്ത്രീയുടെ പരാതിയിലാണ് അറസ്റ്റ്. പരാതിക്കാരിയുടെ മകള്‍ ഉക്രെയ്‌നില്‍ മെഡിസിന് പഠിക്കുകയാണ്.

പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്നും പറഞ്ഞ് പരാതിക്കാരിയെ വിളിക്കുകയായിരുന്നു ഇയാള്‍. വിമാന ടിക്കറ്റിനായി 42,000 രൂപ വേണമെന്ന് ബുധനാഴ്ചയാണ് പ്രിന്‍സ് ആവശ്യപ്പെട്ടത്. മൊബൈല്‍ ബാങ്കിംഗിലൂടെ പൈസ നല്‍കി. പിന്നീട് ഇയാളെ വിളിച്ചിട്ട് കിട്ടാതായതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതി ഇപ്പോള്‍ റിമാന്‍ഡിലാണ്.
