
കാസർകോട്: ഉക്രൈനിൽ അകപ്പെട്ട കാസർകോട് ജില്ലക്കാർക്കും അവരുടെ രക്ഷിതാക്കൾക്കും സേവനം നൽകാനായി കാസർകോട് കളക്ടറേറ്റിൽ കൺട്രോൾ റൂം ആരംഭിച്ചു. ഇതിനായി ബന്ധപ്പെടാനുള്ള കാസർകോട് കളക്ട്രേറ്റിലെ കൺട്രോൾ റൂം നമ്പർ 04994 257700, 9446601700.

നിലവിൽ ഉക്രൈനിൽ നിന്ന് 44 കാസർകോട് ജില്ലക്കാരെ വീട്ടിലെത്തിക്കാനുള്ള നടപടി ഊർജിതമായി പുരോഗമിക്കുകയാണ്. ഇവരുടെ രക്ഷിതാക്കളുമായി കൺട്രോൾ റൂമിൽ നിന്ന് ബന്ധപ്പെട്ട് സ്ഥിതിഗതികൾ അറിയിക്കുന്നതാണെന്ന് ജില്ലാ ഭരണകൂടം വാർത്താകുറിപ്പിലൂടെ അറിയിച്ചു.
