കേന്ദ്രസർക്കാർ നടത്തിയ നീക്കം തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ചെപ്പടിവിദ്യ’; കാർഷിക നിയമങ്ങൾ പിൻവലിച്ചതിൽ മോദിയെ വിമർശിച്ച് പ്രിയങ്ക

  • Post category:news
  • Reading time:1 min read
You are currently viewing കേന്ദ്രസർക്കാർ നടത്തിയ നീക്കം തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ചെപ്പടിവിദ്യ’; കാർഷിക നിയമങ്ങൾ പിൻവലിച്ചതിൽ മോദിയെ വിമർശിച്ച് പ്രിയങ്ക

രാജ്യത്ത് വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ചെപ്പടിവിദ്യയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇതുവരെ ഇതേക്കുറിച്ച് ഒന്നും പറയാതിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പെട്ടെന്ന് എന്താണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു.

കർഷകരുടെ സത്യഗ്രഹത്തിനു മുന്നിൽ ധാർഷ്ട്യം കീഴടക്കപ്പെട്ടുവെന്നായിരുന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. അന്യായത്തിനെതിരെയുള്ള ഈ ജയത്തിന് അഭിവാദ്യങ്ങളെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നിയമങ്ങൾ പിൻവലിക്കാനുള്ള തീരുമാനം അറിയിച്ചത്.

ഗുരുനാനാക് ജയന്തി ദിനത്തിലാണ് പ്രധാനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം. നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ അടുത്ത പാർലമെന്റ് സമ്മേളനത്തിൽ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി അറിയിച്ചു. പഞ്ചാബ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്രത്തിൻ്റെ പ്രഖ്യാപനം.

0Shares