ഇന്ധന വില കുതിക്കുന്നു; സ്വകാര്യ ബസുടമകൾ നവംബർ 9 മുതൽ അനിശ്ചിതകാല സമരത്തിലേക്ക്

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ധന വില കുതിക്കുന്നു; സ്വകാര്യ ബസുടമകൾ നവംബർ 9 മുതൽ അനിശ്ചിതകാല സമരത്തിലേക്ക്

ഇന്ധന വില കുതിച്ചുയരുന്ന സാഹചര്യത്തിൽ യാത്രാനിരക്ക് വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്. നവംബർ 9 മുതലാണ് അനിശ്ചിതകാല സമരം ആരംഭിക്കുന്നത്. ഇതുസംബന്ധിച്ച് ബസുടമകൾ ഗതാഗത മന്ത്രിക്ക് നോട്ടീസ് നൽകി.

മിനിമം ചാർജ് 12 രൂപയാക്കണം എന്നാണ് പ്രധാന ആവശ്യം. കൊവിഡ് കാലത്ത് ഡീസൽ വില വർദ്ധിക്കുകയാണ്. സബ്‌സിഡിയുമില്ലെന്ന് ബസ് ഉടമകൾ അറിയിച്ചു. വിദ്യാർത്ഥികളുടെ മിനിമം ചാർജ്ജ് 6 രൂപയാക്കണം,കി.മീ. 1 രൂപയായി വർദ്ധിപ്പിക്കണം, തുടർന്നുള്ള ചാർജ് യാത്ര നിരക്കിൻ്റെ 50 ശതമാനമാക്കണം എന്നിവയാണ് മറ്റ് ആവശ്യങ്ങൾ. ബസ്സുടമ സംയുക്ത സമിതിയാണ് സമരം പ്രഖ്യാപിച്ചത്.

0Shares