
ജിമ്മില്‍ വ്യായാമം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വീഡിയോ ആണ് ഇന്ന് സോഷ്യല്‍മീഡിയ കൈയ്യടിക്കുന്നത്. മേജര്‍ ധ്യാന്‍ചന്ദ് സ്പോര്‍ട്സ് യൂണിവേഴ്സിറ്റിക്ക് ശിലാസ്ഥാപന ചടങ്ങിനെത്തിയപ്പോഴാണ് ജിംനേഷ്യം സന്ദര്‍ശിച്ചത്. ചടങ്ങിന് ശേഷം സ്ഥലത്തെ പ്രദര്‍ശനം നടന്നുകാണുന്നതിനിടെയായിരുന്നു വ്യായാമം ചെയ്തത്.

വ്യായാമം ചെയ്യുന്നതിൻ്റെ വീഡിയോ പുറത്തുവന്നതോടെ ട്രോളുകളും സൈബറിടത്ത് നിറഞ്ഞു കഴിഞ്ഞു. ഉത്തര്‍പ്രദേശിലെ മീററ്റില്‍ മേജര്‍ ധ്യാന്‍ചന്ദ് കായിക സര്‍വകലാശാലയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഞായറാഴ്ചയാണ് തറക്കല്ലിട്ടത്. കായിക സര്‍വകലാശാല മേജര്‍ ധ്യാന്‍ചന്ദിന് സമര്‍പ്പിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.
സലാവ, കൈലി ഗ്രാമങ്ങളിലായി 700 കോടി രൂപയോളം മുടക്കിയാണ് കായിക സര്‍വകലാശാല സ്ഥാപിക്കുന്നത്. രാജ്യത്തെ കായിക രംഗത്ത് അന്താരാഷ്ട്ര നിലവാരമുള്ള പരിശീലന സൗകര്യങ്ങളൊരുക്കുക മേജര്‍ ധ്യാന്‍ചന്ദ് കായിക സര്‍വകലാശാലയില്‍ ലക്ഷ്യമിടുന്നു.
