
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചെവിക്ക് പിടിച്ച് ശ്രീരാമന് സ്കൂളിലേക്ക് കൊണ്ടുപോകുന്ന ചിത്രം ട്വിറ്ററിൽ പങ്കുവെച്ച് ശശിതരൂര്‍ എം.പി. രാമക്ഷേത്രത്തിന് തറക്കല്ലിടലുമായി ബന്ധപ്പെട്ട് ഇറങ്ങിയ ട്രോൾ ചിത്രങ്ങളിലൊന്നായിരുന്നു ഇത്. ഈ ചിത്രമാണ് തരൂരും ട്വിറ്ററിൽ പങ്കുവച്ചത്.

കഴിഞ്ഞ ദിവസം ശ്രീരാമന്റെ കൈപിടിച്ച് മോദി രാമക്ഷേത്രത്തിലേക്കു നടക്കുന്ന ചിത്രം ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രചരിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീരാമന് മോദിയുടെ ചെവിക്ക് പിടിച്ച് സ്കൂളിലേക്കു പോകുന്ന ട്രോള്‍ ശശി തരൂര്‍ ഏറ്റെടുത്തത്.
