അനിയന്തിതമായ ജലചൂഷണം തടയണം; കുടിവെള്ളക്ഷാമം നേരിടാന്‍ മുന്‍കരുതല്‍ സ്വീകരിക്കും: ജില്ലാ വികസന സമിതി

  • Post category:local news
  • Reading time:3 mins read
You are currently viewing അനിയന്തിതമായ ജലചൂഷണം തടയണം; കുടിവെള്ളക്ഷാമം നേരിടാന്‍ മുന്‍കരുതല്‍ സ്വീകരിക്കും: ജില്ലാ വികസന സമിതി

കാസർകോട്: ജില്ലയിൽ രൂക്ഷമാകുന്ന കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന്മുന്‍കരുതലായി അടിയന്തര നടപടി സ്വീകരിക്കുന്നതിന് ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. പുഴകളിലേയും ജലാശയങ്ങളിലേയും ജലം സംരക്ഷിക്കണം. അനിയന്തിതമായ ജലവിനിയോഗം തടയണം.കേരള ജല അതോറിറ്റിയുടെ സംവിധാനങ്ങൾ കാര്യക്ഷമമാക്കണമെന്നും നിർദ്ദേശം നൽകി.

എം. രാജഗോപാലൻ എം.എൽ.എയാണ് വിഷയം ജില്ലാ വികസന സമിതി യോഗത്തിൽ അവതരിപ്പിച്ചത്. കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരള ജല അതോറിറ്റിയുടെ പദ്ധതികൾക്ക് കാലതാമസം വരുത്തരുതെന്ന് എം.എൽ.എ നിർദ്ദേശിച്ചു. അനിയന്തിതമായ ജലചൂഷണം
തടയണം.ഗുണഭോക്തൃ കമ്മിറ്റികൾ തദ്ദേശ സ്ഥാപനങ്ങളും മേൽനോട്ടം വഹിക്കുന്ന തടയണകൾ പലകകളിട്ട് ജലസംഭരണം നടത്താൻ നിർദേശം നൽകി.തടയണകൾ അടച്ച് ജലസംഭരിച്ചു വരുന്നതായി ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു.കോവളം – ബേക്കൽ ജലപാതയുടെ ഭാഗമായി സഞ്ചാരം സുഗമമാക്കാൻ നീലേശ്വരം നിലവിലുള്ള പാലത്തിൻ്റെ ഉയരം കൂട്ടുന്നത് പരിഗണിക്കണമെന്ന് എം .എൽ. എ പറഞ്ഞു

.മലയോര ഹൈവേയിൽ കാവുങ്കൽ പാലം നിർമ്മാണത്തിൻ്റെ പുരോഗതി, പള്ളഞ്ചി – ഒന്ന് പള്ളഞ്ചി രണ്ട് പാലങ്ങളുടെ നിർമ്മാണ പുരോഗതി എന്നിവ സംബന്ധിച്ച് സി. എച്ച് കുഞ്ഞമ്പു എം.എൽ.എ യോഗത്തിൽ ഉന്നയിച്ചു. വനഭൂമി ലഭ്യമായിട്ടുണ്ടെന്നും പാലം നിർമ്മാണത്തിൻ്റെ ഇൻവെസ്റ്റിഗേഷൻ പ്രവർത്തികൾക്കായി പൊതുമരാമത്ത് ഇൻവെസ്റ്റിഗേഷൻ വിംഗ് സ്ഥലം പരിശോധിച്ചു വെന്നും വിശദ പദ്ധതി രേഖ പൊതുമരാമത്ത് പ്രൊജക്റ്റ് പ്രിപ്പറേഷൻ ലഭ്യമാകുന്ന മുറയ്ക്ക് കിഫ്ബിയിൽ നിന്നും അംഗീകാരം ലഭ്യമാക്കി പ്രവൃത്തി ആരംഭിക്കുന്നതാണെന്നും കെ. ആർ. എഫ്. ബി എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു .

പള്ളഞ്ചി – 1 പള്ളഞ്ചി 2 പാലങ്ങളുടെ പുതുക്കിയ ഡിസൈൻ ലഭിച്ചിട്ടുണ്ടെന്നും ഡിസൈൻ പ്രകാരമുള്ള വിശദമായ പദ്ധതി രേഖ തയ്യാറാക്കുന്ന നടപടികൾ പുരോഗമിച്ചു വരികയാണെന്നും അത് ഉടൻ അംഗീകാരത്തിനായി സമർപ്പിക്കും എന്നും കെ. ആർ. എഫ്. ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
ടാറ്റാ കോവിഡ് ആശുപത്രി സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തുന്നതിന് തടസ്സമായി നിൽക്കുന്ന പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് സി. എച്ച്. കുഞ്ഞമ്പു എം. എൽ. എ പറഞ്ഞു

ദേശീയപാത വികസനത്തിൻ്റെ ഭാഗമായി മാറ്റുന്ന ഹൈമാസ്റ്റ് മിനി മാസ്റ്റ് ലൈറ്റുകൾ പുനസ്ഥാപിക്കുന്നതിലെ അവ്യക്തത തുടരുന്നത് ലൈറ്റുകൾ കാലപ്പഴക്കം വന്ന് നശിച്ച് സർക്കാരിന് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടാക്കുന്നതിന് കാരണമാകുമെന്ന് എ. കെ. എം അഷ്റഫ് എം.എൽ.എ പറഞ്ഞു. ദേശീയപാത വികസനത്തിന് ചുമതലപ്പെട്ട നിർവ്വഹണ ഏജൻസി ലൈറ്റുകൾ മാറ്റി സ്ഥാപിക്കുന്നതിനുള്ള ചിലവ് വഹിക്കാൻ തയ്യാറാകണമെന്നും എം.എൽ.എ നിർദ്ദേശിച്ചു.

മഞ്ചേശ്വരം ഹാർബർ പഴയ ഹാർബറിൽ നിന്ന് പുതിയ ഹാർബറിനെ ബന്ധിപ്പിക്കുന്ന പാലം നിർമ്മാണം അനിശ്ചിതത്വത്തിൽ ആയതിനാൽ ഉപയോഗിക്കാൻ കഴിയാത്തതും പഴയതും പുതിയതുമായ ഹാർബറിൽ ചെറിയ ബോട്ടുകൾക്ക് വേണ്ട ജെറ്റ് നിർമ്മിക്കാത്ത സംബന്ധിച്ച പ്രശ്നവും മഞ്ചേശ്വരം എം.എൽ.എ യോഗത്തിൽ ഉന്നയിച്ചു .മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖത്തിൻ്റെ ലോ ലെവൽ ജെട്ടി, ലേലപ്പുര ,പാർക്കിംഗ് ഏരിയ ,ടോയ്ലറ്റ്, ലോക്കൽ റൂം ,വിശ്രമമുറി .കോൾഡ് സ്റ്റോറേജ് സംവിധാനങ്ങൾ ഹാർബറിലേക്ക് മത്സ്യബന്ധനയാനങ്ങൾക്ക് സുഗമമായി കടന്നുവരുന്നതിനായി ചാനൽ ആഴം കൂട്ടുന്ന പ്രവൃത്തി അഴിമുഖത്ത് ഡ്രഡ്ജ്ചെയ്യുന്ന പ്രവൃത്തി എന്നിവ ഉൾപ്പെടെ എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ടെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ റിപ്പോർട്ട് ചെയ്തു.

.സ്കൂളുകളിലെ മൂത്രപ്പുരകളുടെ ശുചിത്വമില്ലായ്മയ്ക്ക് പരിഹാരം കാണുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതാണെന്ന് എൻ. എ നെല്ലിക്കുന്ന് എം. എൽ. എ പറഞ്ഞു. .ജില്ലയിൽ 28 പഞ്ചായത്തുകളിൽ ഉള്ള 128 സ്കൂളുകളിൽ 54 ടോയ്ലറ്റുകളിൽ വൃത്തിഹീനമായ സാഹചര്യം ഉണ്ടെന്നും പുതുതായി നിർമ്മിച്ച കെട്ടിടങ്ങളിലെ എല്ലാടോയ്ലറ്റുകളും വൃത്തിയായി സൂക്ഷിക്കുന്നതിന് അധ്യാപകരക്ഷാകർതൃസമിതികൾ മുൻകൈയെടുത്ത് പ്രവർത്തിക്കുന്നുണ്ടെന്നും വിദ്യാഭ്യാസ ഉപ ഡയറക്ടർ അറിയിച്ചു.

പൊളിച്ചു നീക്കുന്ന കെട്ടിടങ്ങളോട് ചേർന്ന ടോയ്ലറ്റുകളാണ് വൃത്തിഹീനമെന്നും അദ്ദേഹം പറഞ്ഞു.കർണാടകയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ എൽ ഇഡി ലൈറ്റ് ഉപയോഗിച്ച് അനധികൃതമായി മീൻ പിടിക്കുന്നതിനാൽ തദ്ദേശ മത്സ്യത്തൊഴിലാളികൾ പ്രതിസന്ധി നേരിടുകയാണെന്നും പടോളിംഗിന് ജില്ലയിൽ കൂടുതൽ ബോട്ട് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.

ഡിജിറ്റൽ ഭൂസർവ്വേയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ ഉന്നയിക്കുന്ന പരാതികൾ പരിഹരിക്കുന്നതിന് സത്വര നടപടി സ്വീകരിക്കണമെന്നും എം. പി ലാഡ്സിൽ ജില്ലയിൽ അനുവദിച്ച വിവിധ പദ്ധതികളുടെ തൽസ്ഥിതി, പുരോഗതി വിവരങ്ങൾ ലഭ്യമാക്കണമെന്നും കാസർകോട് എം.പിയുടെ പ്രതിനിധി സാജിദ് മവ്വൽ പറഞ്ഞു.

കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാ വികസന സമിതി യോഗത്തിൽ ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ അധ്യക്ഷത വഹിച്ചു ജില്ലാ പ്ലാനിങ് ഓഫീസർ എസ്. മായ റിപ്പോർട്ട് അവതരിപ്പിച്ചു എം.എൽ.എമാരായ എ .കെ. എം അഷറഫ് , എൻ. എ നെല്ലിക്കുന്ന്,സി. എച്ച് കുഞ്ഞമ്പു .എം. രാജഗോപാലൻ, എ.ഡി.എം എ. കെ രമേന്ദ്രൻ , എം.പിയുടെ പ്രതിനിധി സാജിദ് മൗവ്വൽ വിവിധ നിർവഹണ ഓഫീസർമാർ വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു

0Shares