കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ക്ഷേത്രങ്ങളില്‍ പൂരോത്സവം ആഘോഷിക്കണം: ശ്രീ പാലക്കുന്ന് കഴകം പൂരക്കളി സംഘം

  • Post category:local news
  • Reading time:1 min read
You are currently viewing കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ക്ഷേത്രങ്ങളില്‍ പൂരോത്സവം ആഘോഷിക്കണം: ശ്രീ പാലക്കുന്ന് കഴകം പൂരക്കളി സംഘം

ഉദുമ/ കാസര്‍കോട്: കോവിഡ് പ്രോട്ടോകോളിന്‍റെ അടിസ്ഥാനത്തില്‍ ക്ഷേത്രങ്ങളില്‍ അനുഷ്ഠാന കലയായ പൂരോത്സവം ആരോഗ്യ വകുപ്പിന്‍റെ സഹകരണത്തോടെ ആഘോഷിക്കണമെന്ന് മുഴുവന്‍ ക്ഷേത്ര സ്ഥാനികന്മാരോടും ക്ഷേത്ര ഭരണസമിതികളോടും ശ്രീ പാലക്കുന്ന് കഴകം പൂരക്കളി സംഘം അഭ്യര്‍ത്ഥിച്ചു.

അമ്പത് വയസ്സ് കഴിഞ്ഞ പൂരക്കളി കലാകാരന്മാര്‍ക്ക് ക്ഷേമനിധിയുടെ പ്രത്യേക സിറ്റിംഗ് നടത്തി അവര്‍ക്ക് പെന്‍ഷന്‍ നല്‍കപ്പെടുവാന്‍ വേണ്ടിയുള്ള സാഹചര്യമുണ്ടാക്കണമെന്നും സാംസ്‌കാരിക വകുപ്പിനോട് യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡണ്ട് പി.വി. ഉദയകുമാര്‍ അധ്യക്ഷം വഹിച്ചു. ജനറല്‍ സെക്രട്ടറി എം.വി. ഗോപാലന്‍, രമേശന്‍ ചുള്ളി, പി.വി. കൃഷ്ണന്‍, പി.വി. ഭാസ്‌കരന്‍, വിശ്വനാഥന്‍, രാഘവന്‍ കരിപ്പോടി, കമലാക്ഷന്‍ അരമങ്ങാനം, പുരുഷോത്തമന്‍ ഉദുമ എന്നിവര്‍ പ്രസംഗിച്ചു.

0Shares