ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളെ നാട്ടിലേയ്ക്ക് എത്തിക്കാര്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം; ആദ്യം എത്തിക്കുന്നത് യു.എ.ഇയിലെ പ്രവാസികളെ

  • Post category:news
  • Reading time:1 min read
You are currently viewing ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളെ നാട്ടിലേയ്ക്ക്  എത്തിക്കാര്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം; ആദ്യം എത്തിക്കുന്നത്  യു.എ.ഇയിലെ പ്രവാസികളെ

കോവിഡ്-19 വ്യാപിക്കുന്ന സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. യു.എ.ഇയിലെ പ്രവാസികളെയായിരിക്കും ആദ്യം നാട്ടിലെത്തിക്കുക. ഇവര്‍ക്കായി പ്രത്യേക വിമാനം ഏര്‍പ്പാടാക്കുന്ന കാര്യമാണ് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നത്.

രണ്ടാം ഘട്ടത്തിലായിരിക്കും മറ്റു ഗള്‍ഫ് നാടുകളിലുള്ളവരെ തിരിച്ചെത്തിക്കുക. ഗള്‍ഫില്‍നിന്ന് എത്തുന്നവരെ ഓരോ സംസ്ഥാനവും ക്വാറന്റൈന്‍ കേന്ദ്രത്തിലേയ്ക്ക് മാറ്റണമെന്ന് കേന്ദ്രം നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി പ്രവാസികളെ മാറ്റി പാര്‍പ്പിക്കാന്‍ ഓരോ സംസ്ഥാനവും നടത്തിയിരിക്കുന്ന മുന്നൊരുക്കങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കുകയും ചെയ്തു.

മൂന്നു രീതിയിലാണ് പ്രവാസികളെ ഇന്ത്യയിലെത്തിക്കാന്‍ പദ്ധതി തയ്യാറാക്കുന്നത്. യു.എ.ഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഷെഡ്യൂള്‍ഡ് വിമാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യയില്‍നിന്ന് പ്രത്യേക വിമാനങ്ങള്‍ അയച്ച് ആളുകളെ തിരിച്ചെത്തിക്കാനും പദ്ധതിയുണ്ട്. ഇതിനു പുറമെ കപ്പല്‍ വഴിയും ആളുകളെ എത്തിക്കാനും ആലോചിക്കുന്നുണ്ട്.

രോഗികള്‍, ഗര്‍ഭിണികള്‍, വിസിറ്റിങ് വിസയിലെത്തിയവര്‍ തുടങ്ങിയവര്‍ക്കായിരിക്കും ആദ്യ പരിഗണന. ഗള്‍ഫിലെ വ്യവസായികളുടെ കൂടി സഹകരണത്തോടെ പ്രവാസികളെ ഇന്ത്യയിലെത്തിക്കാനുള്ള പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കുന്നത്. അതേസമയം, ഗള്‍ഫില്‍ കോവിഡ് ബാധിതരുടെ എണ്ണം 18,000 കടന്നിരിക്കുകയാണ്. ആറു ഗള്‍ഫ് രാജ്യങ്ങളിലുമായി 133 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

യു.എ.ഇയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അടുത്ത രണ്ട് ആഴ്ച നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. ഗള്‍ഫിലെ സാമ്പത്തിക സാമൂഹിക രംഗങ്ങളില്‍ കോവിഡ് തിരിച്ചടിയുണ്ടാക്കുമെന്ന ആശങ്കയില്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളിലാണ് യു.എ.ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍. കോവിഡ് ബാധിതരിലേറെയും സൗദി, യു.എ.ഇ, ഖത്തര്‍ എന്നിവിടങ്ങളിലാണ്. സൗദിയില്‍ 186 ഇന്ത്യക്കാരുള്‍പ്പെടെ 5862 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

0Shares