ഒരിക്കലും നിഷ്‌കളങ്കതയുടെ മുഖം അണിയാന്‍ കഴിയില്ല; ജയിലില്‍ പോകാന്‍ താല്‍പ്പര്യമില്ല; ഒരു രൂപ പിഴ അടയ്ക്കുമെന്ന് പ്രശാന്ത് ഭൂഷണ്‍

  • Post category:news
  • Reading time:1 min read
You are currently viewing ഒരിക്കലും നിഷ്‌കളങ്കതയുടെ മുഖം അണിയാന്‍ കഴിയില്ല; ജയിലില്‍ പോകാന്‍ താല്‍പ്പര്യമില്ല; ഒരു രൂപ പിഴ അടയ്ക്കുമെന്ന് പ്രശാന്ത് ഭൂഷണ്‍

സുപ്രീം കോടതി ജയില്‍ ശിക്ഷ വിധിച്ചിരുന്നെങ്കില്‍ ജയിലില്‍ പോകുമായിരുന്നെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. സുപ്രീംകോടതി ജസ്റ്റീസുമാരെ വിമര്‍ശിച്ചതിനെതിരായ കോടതിയലക്ഷ്യ കേസില്‍ ഒരു രൂപ പിഴ അടയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീംകോടതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ജയിലില്‍ പോകാനുള്ള സാധ്യത പരിശോധിച്ചിരുന്നു.

അങ്ങനെ പലരും ജയിലില്‍ പോകുന്നു. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടു മുത്തച്ഛന്‍മാര്‍ വര്‍ഷങ്ങളായി ജയിലില്‍ കിടന്നു. ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ടു രണ്ടു മൂന്നു വര്‍ഷമായി നിരവധി പേര്‍ ജയിലില്‍ കഴിയുന്നു. ഒരു പക്ഷേ ആറു മാസത്തേക്ക് ജയില്‍ ശിക്ഷ വിധിച്ചിരുന്നെങ്കില്‍ ഏറ്റവും ഫലപ്രദമായി ആ സമയം താന്‍ വിനിയോഗിക്കുമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

സുപ്രീംകോടതിയില്‍ ഒരിക്കലും പ്രതീക്ഷ നശിച്ചിട്ടില്ല. പരിഷ്‌കരണമുണ്ടാകുമെന്ന വിശ്വാസത്തിലാണു സുപ്രീംകോടതിക്കു നേരെയുള്ള തന്‍റെ വിമര്‍ശനം. പ്രതീക്ഷ നശിക്കാന്‍ പാടില്ല. എന്നാല്‍, ഇതെല്ലാം നോക്കിക്കാണുമ്പോള്‍ ഒരിക്കലും നിഷ്‌കളങ്കതയുടെ മുഖം അണിയാന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

0Shares