
കാസർകോട്: സുപ്രീം കോടതിയുടെ കോർട്ടലക്ഷ്യ നടപടി നേരിടുന്ന പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് കേരള ലോയേഴ്സ് ഫോറം കാസർകോട് ജില്ലാ കോടതിക്ക് മുൻപിൽ ഐക്യദാർഢ്യ സംഗമം നടത്തി.

ജില്ലാ സെക്രട്ടറി അഡ്വ. പി. എ ഫൈസൽ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡണ്ട് അഡ്വ ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. അഡ്വ. കെ. കെ മുഹമ്മദ് ഷാഫി ,അഡ്വ. ജുനൈദ് ,അഡ്വ. ഫാത്തിമത്ത് സുഹറ ,അഡ്വ. ജാബിർ അലി എന്നിവർ പ്രസംഗിച്ചു.
