
പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീണ്‍ (ആവാസ് പ്ലസ് ) പദ്ധതിയില്‍ നൂറുപേരുടെ ഭവന നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍. ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തില്‍ പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീണ്‍ (ആവാസ് പ്ലസ്) പദ്ധതിപ്രകാരം വീട് ലഭിച്ചവരുടെ ഗുണഭോക്തൃ സംഗമവും ആദ്യഗഡു വിതരണവും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പരിപാടിയില്‍ കാഞ്ഞങ്ങാട് ബ്ലോക്കിലെ 5 പഞ്ചായത്തുകളിലെ 15 കുടുംബങ്ങള്‍ക്ക് ആദ്യഗഡു വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. വി. ശ്രീലത അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം. കെ.വിജയന്‍, കെ. സീത, ജോയിന്റ് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ സി. ആദര്‍ശ് എന്നിവര്‍ സംസാരിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. അബ്ദുള്‍റഹിമാന്‍ സ്വാഗതവും ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ ബി. സന്ധ്യാ ദേവി നന്ദിയും പറഞ്ഞു.
