പാവപ്പെട്ടവർക്ക് ഒരു നീതിയും പാർട്ടിക്കാർക്ക് മറ്റൊരു നീതിയും; മുഖ്യമന്ത്രിക്ക് ചുറ്റും പവർ ബ്രോക്കർമാർ: കടുത്ത വിമര്‍ശനവുമായി വീണ്ടും പ്രതിപക്ഷം

  • Post category:Kerala / news
  • Reading time:1 min read
You are currently viewing പാവപ്പെട്ടവർക്ക് ഒരു നീതിയും പാർട്ടിക്കാർക്ക് മറ്റൊരു നീതിയും; മുഖ്യമന്ത്രിക്ക് ചുറ്റും പവർ ബ്രോക്കർമാർ: കടുത്ത വിമര്‍ശനവുമായി വീണ്ടും പ്രതിപക്ഷം

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പിണറായിക്ക് ചുറ്റും പവർ ബ്രോക്കർമാരാണെന്ന് സതീശന്‍ ആരോപിച്ചുപാവപ്പെട്ടവർക്ക് ഒരു നീതിയും പാർട്ടിക്കാർക്ക് മറ്റൊരു നീതിയും എന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.

ഓരോ ഫയലും ഓരോ ജീവിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എട്ടു ലക്ഷത്തോളം ഫയലുകളാണ് കെട്ടിക്കിടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ആകാശ് തില്ലങ്കേരി എന്ന മൂന്നാം കിട കുറ്റവാളിക്ക് മുന്നിൽ സി.പി.എം വിറക്കുന്നു. ആര്‍.എസ്എസുമായി സി.പി.എം സെറ്റിൽമെന്‍റ് ഉണ്ടാക്കി. ഇപ്പോൾ കോൺഗ്രെസ്സുകാരെ കൊല്ലുകയാണ് സി.പി.എം.

തുടർ ഭരണം മൂലം സി.പി.എമ്മിനു ജീര്‍ണ്ണത ബാധിച്ചു. പൊലീസിൽ തീവ്രവാദ സംഘടനകളിലെ അംഗങ്ങളുണ്ട്. പൊലീസിലെ ക്രിമിനലുകളെ സർക്കാർ പ്രോൽസാഹിപ്പിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

0Shares