അഫ്ഗാനില്‍ ഭരണം പിടിച്ച താലിബാനെ പിന്തുണച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ്; 14 പേർ അറസ്റ്റിൽ

  • Post category:news
  • Reading time:1 min read
You are currently viewing അഫ്ഗാനില്‍ ഭരണം പിടിച്ച താലിബാനെ പിന്തുണച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ്; 14 പേർ അറസ്റ്റിൽ

അഫ്ഗാനിസ്ഥാൻ ഭരണം താലിബാൻ ഏറ്റെടുക്കുന്നതിനെ പിന്തുണച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകളിട്ട 14 പേരെ അസം പോലീസ് അറസ്റ്റ് ചെയ്തു. കംരുപ്, ധുബ്രി, ബാര്‍പ്പെട്ട ജില്ലകളില്‍ നിന്നും രണ്ടുപേര്‍ വീതവും, ധരങ്, കഛാര്‍, ഹെയ്ലകണ്ടി, സൌത്ത് സല്‍മാര, ഹോജോയ്, ഗോല്‍പാര എന്നീ ജില്ലകളില്‍ നിന്നും ഒരോരുത്തരുമാണ് താലിബാന്‍ അനുകൂല പോസ്റ്റിന്‍റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ഇതിനെ തുടര്‍ന്ന്, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ പോസ്റ്റുകളിലും ലൈക്ക് ചെയ്യുന്നതിലും ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിക്കുന്നു- സ്പെഷ്യല്‍ ഡി.ജി.പി ജി.പി സിങ് ശനിയാഴ്ച ട്വീറ്റ് ചെയ്തു.

0Shares