
നീലേശ്വരം/ കാസര്‍കോട്: വയറിംങ്ങ് മേഖലയിലെ തൊഴിലാളികളുടെ ലൈസൻസ് സമ്പ്രദായം അട്ടിമറിച്ച് തൊഴിൽരഹിതർ ആക്കുന്ന കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റിയുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ കേന്ദ്ര ഗവൺമെൻറ് ഓഫീസുകൾക്ക് മുന്നിൽ മുന്നിൽ EW&SA(CITU) പ്രതിഷേധ സമരം സംഘടിപ്പിച്ചു.

സംഘടനയുടെ നീലേശ്വരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നീലേശ്വരം ഹെഡ് പോസ്റ്റ് ഓഫീസ് പ്രതിഷേധ ധർണ്ണ സമരം നടത്തി. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.കമലാക്ഷൻ ഉദ്ഘാടനം ചെയ്തു പുരുഷോത്തമൻ, അജയൻ എം , വിഘ്നേഷ് എന്നിവർ സംസാരിച്ചു സുനിൽ കുമാർ സി.വി സ്വാഗതം പറഞ്ഞു.
