
തിരുവനന്തപുരം പൂന്തുറയിൽ നിന്നും കാണാതായ 14 വയസുകാരനെ കണ്ടെത്തി. കുട്ടിയെ ഇന്നലെ രാത്രിയോടെ ചിറയിൻകീഴിലെ ബന്ധുവിന്‍റെ വീട്ടിൽ നിന്നാണ് പോലീസ് കണ്ടെത്തിയത്.
ഇന്നലെ ഉച്ച മുതലാണ് മുസ്തഫ എന്ന വിദ്യാർത്ഥിയെ കാണാതാകുന്നത്. വീട്ടിൽ നിന്നും വഴക്കിട്ട് കുട്ടി ഇറങ്ങുകയായിരുന്നു എന്നാണ് വിവരം.
