
ബ്രഹ്‌മപുരത്തെ പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചതുമൂലം വന്‍ പാരിസ്ഥിതിക ആഘാതമാണുണ്ടാക്കിയെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ്. കൊച്ചി കോര്‍പ്പറേഷന് 1.8 കോടി രൂപ പിഴ അടയ്ക്കാന്‍ ഉത്തരവ്. നിയമപരമായ നടപടികള്‍ക്ക് ചീഫ് എന്‍ജിനീയറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മലിനീകരണ നിയന്ത്രണബോര്‍ഡ് ചെയര്‍മാന്‍ എ. ബി പ്രദീപ് കുമാര്‍ വ്യക്തമാക്കി.
15 ദിവസത്തിനകം കോര്‍പ്പറേഷന്‍ വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. പ്ലാസ്റ്റിക് മാലിന്യത്തിന് തീ പിടിച്ചത് മൂലം വന്‍ പാരിസ്ഥിതിക ആഘാതമാണുണ്ടായത്. പരിസ്ഥിതിക്കുണ്ടായ ആഘാതം മറ്റ് നഷ്ടങ്ങള്‍ എന്നിവ വിലയിരുത്തി കോര്‍പ്പറേഷന് വീണ്ടും പിഴ ചുമത്തുമെന്നും മലിനീകരണ നിയന്ത്രണബോര്‍ഡ് ചെയര്‍മാന്‍ വ്യക്തമാക്കി. ബയോ മൈനിങ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ട സമയം കഴിഞ്ഞു.

നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ വന്ന വീഴ്ചയാണ് സ്ഥിതി ഗുരുതരമാക്കിയത്. ഫയര്‍ ഹൈഡ്രന്റുകള്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് പറഞ്ഞു. ഐ.ഐ.ടി മദ്രാസുമായി ചേര്‍ന്ന് എയര്‍ പ്യൂരിഫയര്‍ സ്ഥാപിക്കുമെന്നും മലിനീകരണ നിയന്ത്രണബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു. വായുവിൻ്റെ നിലവാരം മെച്ചപ്പെടുത്തുന്നതിന് ഉദ്ദേശിച്ചാണ് ഈ സംവിധാനം.
