പാർട്ടി കോൺഗ്രസിന് മുന്നോടിയായി ദിശാബോധം നൽകുന്ന രാഷ്ട്രീയ നയപ്രമേയം ജനങ്ങൾക്ക് മുന്നിൽ വെയ്ക്കും: പി.ജയരാജൻ

  • Post category:local news
  • Reading time:1 min read
You are currently viewing പാർട്ടി കോൺഗ്രസിന് മുന്നോടിയായി ദിശാബോധം നൽകുന്ന രാഷ്ട്രീയ നയപ്രമേയം ജനങ്ങൾക്ക് മുന്നിൽ വെയ്ക്കും: പി.ജയരാജൻ

ബേത്തൂർപാറ/ കാസർകോട്: സി.പി.എം പാർട്ടി കോൺഗ്രസിന് മുന്നോടിയായി ജനങ്ങൾക്ക് ദിശാബോധം നൽകുന്ന ഒരു രാഷ്ട്രീയ നയപ്രമേയം ജനങ്ങൾക്ക് മുന്നിൽ വെയ്ക്കുമെന്ന് സംസ്ഥാന കമ്മറ്റി അംഗവും പാർട്ടിയുടെ മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ പി.ജയരാജൻ. അത് രഹസ്യരേഖയല്ല. എല്ലാവർക്കും വായിക്കാമെന്നും അദ്ദേഹം പറഞ്ഞു. ബേത്തൂർപാറയിൽ സഖാവ് എം.ഗോപാലൻ അനുസ്മരണ ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അമ്മയും രണ്ടുമക്കളും ചേർന്ന നേതൃത്വമാണ് ഇന്ന് രാജ്യത്ത് കോൺഗ്രസിനുള്ളത്. ബി.ജെ.പിയുടെ മിസ്കോൾ മെമ്പർഷിപ്പ് നേടിയവർക്ക് ആ പാർട്ടിയിൽ എന്ത് അധികാരമാണുള്ളത്. ബി.ജെ.പിയുട നയങ്ങൾ തീരുമാനിക്കുന്നത് ആർ.എസ്.എസ് ആണ്. എന്നാൽ കോൺഗ്രസിൻ്റെ നയങ്ങൾ അമ്മയും രണ്ടുമക്കളും തീരുമാനിക്കുന്നു. സി.പി.എമ്മിൽ മാത്രമാണ് ജനാധിപത്യപരമായി നേതൃത്വത്തെ തിരഞ്ഞെടുക്കുന്നത്. ചിലർ എല്ലാ പാർട്ടികളും ഒരുപോലെയാണെന്ന് പറയും. എന്നാൽ അങ്ങനെയാണോ? പി.ജയരാജൻ ആരാഞ്ഞു.

ഏരിയ കമ്മറ്റിയംഗം ടി.കെ മനോജ് അധ്യക്ഷനായി. ജില്ലാ കമ്മറ്റിയംഗം സി.ബാലൻ പ്രസംഗിച്ചു. ലോക്കൽ സെക്രട്ടറി കെ.മണികണ്ഠൻ സ്വാഗതം പറഞ്ഞു. എം.ഗോപാലൻ്റെ ഒമ്പതാം ചരമ വാർഷികാചരണത്തിൻ്റെ ഭാഗമായി ചൊട്ടത്തോൽ ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ രാവിലെ പതാക ഉയർത്തി ഓർമ പുതുക്കി.

0Shares