മഞ്ചേശ്വരം ജോഡ്കൽ ബോള്ളറിൽ നടന്നത് വൻ മണൽ വേട്ട; 3 മണൽ ലോറികൾ പോലീസ് പിടികൂടി

  • Post category:local news
  • Reading time:1 min read
You are currently viewing മഞ്ചേശ്വരം ജോഡ്കൽ ബോള്ളറിൽ നടന്നത് വൻ മണൽ വേട്ട; 3 മണൽ ലോറികൾ പോലീസ് പിടികൂടി

കാസർകോട്: മഞ്ചേശ്വരം ജോഡ്കൽ ബോള്ളറിൽ നടന്നത് വൻ മണൽ വേട്ട. ഡി.വൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ നടന്ന റെയ്‌ഡിൽ ബോള്ളാർ പുഴയിൽ ഇന്ന് രാവിലെ 3 മണൽ ലോറികൾ പിടികൂടി. ഇതോടൊപ്പം ലോറിയിൽ കയറ്റാനായി വെച്ചിരുന്ന 5 ലോഡ് മണൽ പിടിച്ചെടുക്കുകയും മണൽ വാരലിൽ ഏർപ്പെട്ടവർക്കേതിരെയും പ്രവൃത്തികൾ ചെയ്യിപ്പിച്ചവർക്കെതിരെയും മണൽ വാരലിനു റോഡ് സൗകര്യം ചെയ്തു കൊടുത്തവർക്കെതിരെയും കേസെടുത്തു.

ലോറി ഡ്രൈവർമാരായ ഷെരിഫ് (പൈവലിക), മുഹമ്മദ്‌ റാഫി (ബായിക്കട്ടെ), അബൂബക്കർ സിദ്ദിഖ് ഹമീദ്. (കടമ്പാർ) എന്നിവരെ അറസ്റ്റ് ചെയ്യുകയും നടത്തിപ്പുകാരായ ഖാലിദ് ,പജീർ ഹൌസ് ബോള്ളാർ,ഖാലിദ് ജി (അട്ടഗോളി) എന്നിവർ ക്കെതിരെ കേസെടുക്കുകയും ചെയ്തു.

റെയ്‌ഡ്‌ നടത്തിയ പോലീസ് സംഘത്തിൽ ഡി.വൈ.എസ്.പി പി. ബാലകൃഷ്ണൻ നായരെ കൂടാതെ മഞ്ചേശ്വരം എസ്.ഐ രജിത്, ഡി.വൈ.എസ്.പി യുടെ സ്‌ക്വാഡ് അംഗങ്ങൾ ആയ ഓസ്റ്റിൻ തമ്പി. രാജേഷ് മാണിയാട്ട്, ഷജീഷ്. ജിനേഷ്. ശ്രീജിത്ത്‌. രഞ്ജിത്ത് ആരിഫ് എന്നിവർ ഉണ്ടായിരുന്നു.

0Shares