
നീലേശ്വരം / കാസർകോട്: ആത്മഹത്യ ശ്രമത്തിൽ നിന്ന് ഉമ്മയെയും കൈകുഞ്ഞുങ്ങളെയും അത്ഭുതകരമായി രക്ഷപ്പെടുത്തി നീലേശ്വരം പോലീസ്. കുടുംബ പ്രശ്നത്തെ തുടർന്ന് ഗൃഹനാഥയായ ഉമ്മ രാത്രിയിൽ ഒട്ടോറിക്ഷയിൽ രണ്ട് ചെറിയ കുട്ടികളോടൊപ്പം പേരോലിൽ ഓട്ടോ റിക്ഷയിൽ ഇറങ്ങിയതായി സ്റ്റേഷൻ ജി.ഡി ചാർജിന് വിവരം കിട്ടി. സംശയ സാഹചര്യത്തിലുള്ള വിവരമാണ് പൊലീസിന് ലഭിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിൽ പേരാലിലും നീലേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും റെയിൽവേ ട്രാക്കുകളിലും പോലീസ് പരിശോധന നടത്തി.
റെയിൽവേ സ്റ്റേഷനിൽ നിന്നും മാറി റെയിൽവേ ട്രാക്കിൽ ആത്മഹത്യക്കായി കൈക്കുഞ്ഞിനെ മാറിൽ ചേർത്തു പിടിച്ചും മറ്റേ കുഞ്ഞിനെ ചേർത്ത് ഇരുത്തി റെയിൽവേ ട്രാക്കിൽ കരഞ്ഞു കൊണ്ട് ഇരിക്കുന്നത് കണ്ടു.

ഉമ്മയെയും മക്കളെയും ട്രാക്കിൽ നിന്നും മാറ്റി നീലേശ്വരം പോലീസ് സ്റ്റേഷനിൽ എത്തിച്ച് സംസാരിച്ച് സമാധാനിപ്പിച്ച് സ്ത്രീയുടെ മാതാവിനൊപ്പം കുടുംബ വീട്ടിലേക്ക് അയച്ചു.
കുടുംബ പ്രശ്നത്തെ തുടർന്ന് ആത്മഹത്യ ശ്രമത്തിൽ നിന്നും പിന്തിരിപ്പിച്ച് ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്നതിൻ്റെ ചാരിദാർത്ഥ്യത്തിലാണ് നീലേശ്വരം ജനമൈത്രി ശിശുസൗഹൃദ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ.
സബ്. ഇൻസ്പെക്ടർ വിശാഖുo, വിനോദ് കുമാറും, പോലീസ് ഉദ്യോഗസ്ഥരായ ആനന്ദ കൃഷ്ണൻ, അജിത്ത് കുമാർ ജയേഷ്, ഹോംഗാർഡ് പ്രവീൺ എന്നവർ ചേർന്നാണ് ആത്മഹത്യയിൽ നിന്നും മൂന്ന് മനുഷ്യ ജീവനുകളെ രക്ഷപ്പെടുത്തിയത്.
Report: Peethambaran Kuttikol
