കാസർകോട് ലോക്‌സഭാ മണ്ഡലം പോലീസ് ഒബ്‌സർവർ സന്തോഷ് സിംഗ് ഗൗർ എത്തി; ജില്ലാ പോലീസ് മേധാവി പി.ബിജോയി കൂടിക്കാഴ്‌ച നടത്തി

  • Post category:local news / news
  • Reading time:1 min read
You are currently viewing കാസർകോട് ലോക്‌സഭാ മണ്ഡലം പോലീസ് ഒബ്‌സർവർ സന്തോഷ് സിംഗ് ഗൗർ എത്തി; ജില്ലാ പോലീസ് മേധാവി പി.ബിജോയി കൂടിക്കാഴ്‌ച നടത്തി

കാസർകോട്: പോലീസ് ഒബ്‌സർവർ സന്തോഷ് സിംഗ് ഗൗർ ജില്ലാ പോലീസ് മേധാവി പി.ബിജോയിയുമായി കൂടികാഴ്‌ച നടത്തി. ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ൻ്റെ ഭാഗമായി ജില്ലയിലെ പ്രവർത്തനങ്ങൾ അദ്ദേഹം അന്വേഷിച്ച് അറിഞ്ഞു.

സീനിയർ ഐ.പി.എസ് ഓഫീസറായ സന്തോഷ് സിംഗ് ഗൗർ മധ്യപ്രദേശ് കേഡറിലാണ്. പോലീസ് ഒബ്‌സർവരുടെ ഔദ്യോഗിക ഫോൺ നമ്പർ: 7907630299 ആണ്. കാസർകോട് ഗവൺമെണ്ട് ഗസ്റ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്‌ചയിൽ നിരീക്ഷകരുടെ നോഡൽ ഓഫീസർ ലിജോ ജോസഫും കൂടെ ഉണ്ടായിരുന്നു.

0Shares