രാത്രിയിൽ വര്‍ക്ക് ഷോപ്പുടമ ഓവുചാലില്‍ മരിച്ച സംഭവം; ദൃക്‌സാക്ഷികളില്ല, മരണത്തിൽ ദുരൂഹത, ബേഡകം പോലീസ് അന്വേഷണം ആരംഭിച്ചു

You are currently viewing രാത്രിയിൽ വര്‍ക്ക് ഷോപ്പുടമ ഓവുചാലില്‍ മരിച്ച സംഭവം; ദൃക്‌സാക്ഷികളില്ല, മരണത്തിൽ ദുരൂഹത, ബേഡകം പോലീസ് അന്വേഷണം ആരംഭിച്ചു

ബന്തടുക്ക / കാസർകോട്: രാത്രിയിൽ വര്‍ക്ക്‌ഷോപ്പ് ഉടമയെ ഓവുചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ബേഡകം പോലീസ് അന്വേഷണം ആരംഭിച്ചു..ബന്തടുക്ക പെട്രോള്‍ പമ്പിന് സമീപത്തെ മംഗലത്ത് ഹൗസില്‍ രവീന്ദ്രന്‍ നായരുടെയും ബാലാമണി അമ്മയുടെയും മകന്‍ രതീഷിനെ(42)യാണ് വെള്ളിയാഴ്‌ച പുലര്‍ച്ചെ 3.45 മണിയോടെ ഓവുചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തിൽ ദൃക്‌സാക്ഷികൾ ആരുമില്ല. മരണത്തിൽ ദുരൂഹത നിലനിക്കുന്നതിനാൽ അന്വേഷണം ആരംഭിച്ചതായി ബേഡകം പോലീസ് സബ് ഇൻസ്‌പെക്ടർ സാജു എം.കെ ചാനൽ ആർ.ബിബിയോട് പറഞ്ഞു.

വീടിന് സമീപം രതീഷ് സ്വന്തമായി വര്‍ക്ക്‌ഷോപ്പ് നടത്തി വരികയാണ്. സ്വകാര്യാ ആശുപ ത്രിയിലെ ആംബുലന്‍സില്‍ ഡ്രൈവറായും ജോലി ചെയ്യാറുണ്ട്. കഴിഞ്ഞ ദിവസം രാത്രി 9.45 മണിയോടെ രതീഷ് വീട്ടിൽ എത്തിയിരുന്നു. ആശുപത്രിയില്‍ പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ രതീഷ് പിന്നീട് തിരിച്ചെത്തിയില്ല. വീട്ടുകാര്‍ അന്വേഷിക്കുന്നതിന് ഇടെയാണ് രതീഷിൻ്റെ സ്‌കൂട്ടര്‍ വര്‍ക്ക്‌ഷോപ്പിന് സമീപം മറിഞ്ഞ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.

സ്‌കൂട്ടര്‍ നിര്‍ത്തിയിടുമ്പോൾ കാല്‍വഴുതി ഓവുചാലിലേക്ക് തലയിടിച്ച് വീണതാകാം എന്നാണ് സംശയം. ബേഡകം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി. നിമിതയാണ് ഭാര്യ. അനയ് ഏകമകനാണ്.

0Shares