
ഓണം ഡ്യൂട്ടിയെ ചൊല്ലി പോലീസുകാർ തമ്മിൽ തർക്കം. കായംകുളം സ്റ്റേഷനിലെ പോലീസുകാരാണ് പരസ്പരം തല്ലിയത്. സ്റ്റേഷനിലെ എ.എസ്.ഐ സാമുവലും പോലീസ് അസോസിയേഷന്‍ ഭാരവാഹി പ്രസാദുമാണ് സ്റ്റേഷനുളളില്‍ ഏറ്റുമുട്ടിയത്. ഓണ ഡ്യൂട്ടി സംബന്ധിച്ച തര്‍ക്കത്തിനിടെ സ്റ്റേഷനുളളില്‍ യൂണിഫോമിൽഡ്യൂട്ടിയിലിരിക്കെയാണ് ഇവർ തമ്മില്‍ തല്ലിയത്.

ഇതിനെ തുടര്‍ന്ന് ഇരുവര്‍ക്കും സാരമായ പരിക്കേറ്റതായാണ് ലഭിക്കുന്ന വിവരം. സംഭവത്തെ തുടര്‍ന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
