ഹണി ട്രാപ്പിനെ ആയുധമാക്കി; സഹോദരന്‍റെ കൊലപാതകിയോട് പ്രതികാരം ചെയ്യാൻ പോയ യുവതി പോലീസ് പിടിയിൽ

  • Post category:news
  • Reading time:1 min read
You are currently viewing ഹണി ട്രാപ്പിനെ ആയുധമാക്കി; സഹോദരന്‍റെ കൊലപാതകിയോട് പ്രതികാരം ചെയ്യാൻ പോയ യുവതി പോലീസ് പിടിയിൽ

സഹോദരന്‍റെ കൊലപാതകിയോട് പ്രതികാരം ചെയ്യാൻ പോയ യുവതി പോലീസ് പിടിയിൽ .സഹോദരന്‍റെ കൊലപാതകത്തിന് പ്രതികാരം ചെയ്യാനാണ് ശ്രമിച്ചതെന്ന് യുവതി പോലീസിനോട് സമ്മതിച്ചു.സുഹൃത്തുക്കളുടെ സഹായത്തോടെയാണ് സഹോദരന്‍റെ കൊലപാതകിയെ ഹണി ട്രാപ്പിൽ കുടുക്കിയത് .തുടർന്നു കൊലപാതകത്തിനായി വനത്തിലേക്ക് പോകുന്നതിനിടെ യുവതി മുംബൈ പോലീസിന്‍റെ പിടിയിലാവുകയായിരുന്നു .

ദാഹിസർ ചെക്ക് നാക്കയിൽ വെച്ചാണ് സംഘത്തെ പോലീസ് പിടികൂടിയത്. മുംബൈയിലെ മാലദ് പ്രദേശത്ത് 2020 ജൂണിൽ പാർക്കിംഗിനെച്ചൊല്ലി രണ്ട് ഗ്രൂപ്പുകൾ തമ്മിൽ തർക്കമുണ്ടാകുകയും പിന്നീട് ഇത് ഏറ്റുമുട്ടലിൽ അവസാനിക്കുകയും ചെയ്തിരുന്നു . ഈ പോരാട്ടത്തിനിടെ മുഹമ്മദ് സാദിഖ് എന്നയാൾ 24 കാരനായ അൽതാഫ് ഷെയ്ക്കിനെ കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം സാദിഖ് ഡൽഹിയിലേക്ക് രക്ഷപ്പെട്ടു.എന്നാൽ സഹോദരനായ അൽതാഫിന്‍റെ കൊലപാതകത്തിൽ പ്രതികാരം വീട്ടാനുള്ള ഉറച്ച തീരുമാനത്തിലായിരുന്നു സഹോദരി യാസ്മിൻ.

അൽതാഫിന്‍റെ സുഹൃത്തുക്കളായ ഫാറൂഖ് ഷെയ്ക്ക് (20), ഒവെയ്സ് ഷെയ്ക്ക് (18), മണിസ് സയ്യിദ് (20), ജാക്കിർ ഖാൻ (32), സത്യം പാണ്ഡെ (23) എന്നിവരുടെ സഹായത്തോടെയാണ് സാദിഖിനെ കൊല്ലാൻ അവർ തീരുമാനിച്ചത്.

0Shares