
കാസർകോട്: വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുകായും അബൂബക്കറിൻ്റെ മകൻ അക്കരപള്ളം ഹൗസ്, ആലമ്പാടി അമീർ അലി (23) എന്നയാളെ അറസ്റ്റ് ചെയ്‌തു കാപ്പ ചുമത്തി. കാസകോട് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് ബാംഗ്ലൂരിൽ വെച്ചു അറസ്റ്റ് ചെയ്തത്.

പിടിയിലായ പ്രതിക്ക് കാസർകോട് സബ് ഡിവിഷൻ പരിധിയിൽ മാത്രം വധശ്രമം, ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ട് പോകൽ, മോഷണം, മയക്കുമരുന്ന് കടത്ത് അടക്കം 15 കേസുകൾ ഉണ്ട്. പ്രത്യേക സംഘമാണ് അറസ്റ്റ് ചെയ്തത്. കാസർകോട് എസ്.ഐ മധുസൂദനൻ, പോലീസുകാരായ ഗോകുല.എസ്, ഷജീഷ്, ഹരീഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
