ലിങ്കുകളില്‍ വീഴാതിരിക്കുക; ഓണ്‍ലൈൻ സാമ്പത്തിക തട്ടിപ്പില്‍ പോലീസ് മുന്നറിയിപ്പ്

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ലിങ്കുകളില്‍ വീഴാതിരിക്കുക; ഓണ്‍ലൈൻ സാമ്പത്തിക തട്ടിപ്പില്‍ പോലീസ് മുന്നറിയിപ്പ്

ഇ-മെയില്‍ മുഖാന്തിരവും സോഷ്യല്‍ മീഡിയ വഴിയും മറ്റു മാർഗങ്ങളിലൂടെയും ലഭിക്കുന്ന വിശ്വാസ യോഗ്യമല്ലാത്ത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ ആപ്പ് ഇൻസ്റ്റാള്‍ ചെയ്യുകയോ ചെയ്‌താല്‍ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍, ബാങ്കിങ് വിവരങ്ങള്‍, മറ്റു ഡേറ്റ എന്നിവ തട്ടിപ്പുകാർക്ക് ലഭിക്കാനിടയുണ്ട്.

ഇത്തരത്തിലുള്ള ലിങ്കുകളോടു പ്രതികരിച്ചു വഞ്ചിതർ ആകാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ഓണ്‍ലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 ല്‍ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്‌താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. കേരളം പോലീസ് ആണ് ഇക്കാര്യം പൊതുജന താത്പര്യാർത്ഥം അറിയിച്ചത്.

0Shares