കവയത്രി സുഗതകുമാരി ഗുരുതരാവസ്ഥയിൽ; ശ്വസനപ്രക്രിയ പൂർണമായും വെൻറിലേറ്റർ സഹായത്തിലാക്കി

  • Post category:news
  • Reading time:1 min read
You are currently viewing കവയത്രി സുഗതകുമാരി ഗുരുതരാവസ്ഥയിൽ; ശ്വസനപ്രക്രിയ പൂർണമായും വെൻറിലേറ്റർ സഹായത്തിലാക്കി

കൊവിഡ് ബാധിതയായി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന കവയത്രി സുഗതകുമാരി ടീച്ചർ ഗുരുതരാവസ്ഥയിൽ. ഇതേ തുടർന്ന് ശ്വസനപ്രക്രിയ പൂർണമായും വെൻറിലേറ്റർ സഹായത്തിലാക്കി.

ഹൃദയത്തിന്‍റെ പ്രവർത്തനത്തിനും തകരാർ സംഭവിച്ചിട്ടുണ്ട്. മരുന്നുകളോട് തൃപ്തികരമായി പ്രതികരിക്കുന്നില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എം. എസ് ഷർമ്മദ് അറിയിച്ചു. വിദഗ്ധ ഡോക്ടർമാരുടെ സംഘത്തിന്‍റെ സൂക്ഷ്മ നിരീക്ഷണത്തിലാണ് സുഗതകുമാരി ടീച്ചർ. തിങ്കളാഴ്ചയാണ് സുഗതകുമാരിയെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കൊവിഡ് സ്ഥിരീകരിച്ച സുഗതകുമാരിക്ക് ആശുപത്രിയിലെത്തുമ്പോൾ ബ്രോങ്കോ ന്യുമോണിയയെ തുടർന്നുള്ള ശ്വാസതടസമാണ് പ്രധാന പ്രശ്‌നമായി ഉണ്ടായിരുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചയുടൻ വിദഗ്ധ ഡോക്ടർമാരുടെ സംഘം പരിശോധിക്കുകയും തീവ്രപരിചരണത്തിൽ വെൻറിലേറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

0Shares