യൂട്യൂബ് ചാനൽ വിനയായി; മുൻ ഡി.ജി.പിയും നഗരസഭ കൗണ്‍സിലറും ബി.ജെ.പി നേതാവുമായ ആർ ശ്രീലേകക്കെതിരെ പോക്‌സോ കേസ്; കൂടുതൽ അറിയാം..

  • Post category:news
  • Reading time:1 min read
You are currently viewing യൂട്യൂബ് ചാനൽ വിനയായി; മുൻ ഡി.ജി.പിയും നഗരസഭ കൗണ്‍സിലറും ബി.ജെ.പി നേതാവുമായ ആർ ശ്രീലേകക്കെതിരെ പോക്‌സോ കേസ്; കൂടുതൽ അറിയാം..

തിരുവനന്തപുരം: യൂട്യൂബ് ചാനൽ വഴി അതിജീവിതകളുടെ പേര് വെളിപ്പെടുത്തിയെന്ന പരാതിയിൽ മുൻ ഡി.ജി.പിയും തിരുവനന്തപുരം നഗരസഭ കൗണ്‍സിലറുമായ ആർ ശ്രീലേകക്കെതിരെ പോക്‌സോ കേസ്. കോടതി നിർദ്ദേശ പ്രകാരമാണ് മ്യൂസിയം പോലീസ് ശ്രീലേഖയ്ക്കെതിരെ കേസെടുത്തത്. കേസിണ് ഇടയായ വീഡിയോകള്‍ പോലീസ് പരിശോധിക്കും. ആർ ശ്രീലേഖ ബ്ലോഗിലൂടെയും സ്വന്തം യൂട്യൂബ ചാനലിലൂടെയും അതിജീവിതകളുടെ പേരുകള്‍ വെളിപ്പെടുത്തിയെന്നാണ് സിവിൽ റൈറ്റസ് ആൻറ് സോഷ്യൽ ജസ്റ്റിസ് സൊസൈറ്റി കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നത്. തിരുവനന്തപുരം ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശപ്രകാരമാണ് ശ്രീലേകക്കെതിരെ മ്യൂസിയം പോലീസ് കേസെടുത്തിയിട്ടുള്ളത്.

കവിയൂർ- കിളിരൂർ കേസുകളിലെയും കുറുപ്പംപ്പടി സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കേസിലെയും ഇരയുടെ പേരുകള്‍ വെളിപ്പെടുത്തിയെന്നാണ് പരാതി. വീഡിയോ ആവശ്യപ്പെട്ട് യൂ ട്യൂബിന് പോലീസ് കത്ത് നൽകുമെന്നാണ് വിവരം. പരാമർശങ്ങള്‍ പോക്സോ പരിധിയിൽ വരുന്നതാണോയെന്നാകും അടുത്ത പരിശോധന. നിയമസഭാ തെരഞ്ഞെെടുപ്പിൽ സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യത നിൽക്കെയാണ് ശ്രീലേഖയ്ക്ക് എതിരെ കോടതി നിര്‍ദ്ദേശ പ്രകാരം പോലീസ് പോക്സോ കേസെടുക്കുന്നത്. എന്നാൽ തനിക്കെതിരായ പോക്സോ കേസ് നിലനിൽക്കില്ലെന്നും നീക്കം രാഷ്ട്രീയ പ്രേരിതമെന്നും ആർ ശ്രീലേഖ മാധ്യമങ്ങളോട് പറ‌ഞ്ഞു.

0Shares