ഭാരത് ജോഡോ യാത്രയില്‍ പോക്കറ്റടി സംഘം; പ്രതികളെ തിരിച്ചറിഞ്ഞു, ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് കേരള പോലീസ്

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ഭാരത് ജോഡോ യാത്രയില്‍ പോക്കറ്റടി സംഘം; പ്രതികളെ തിരിച്ചറിഞ്ഞു, ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് കേരള പോലീസ്

തിരുവനന്തപുരം: ഭാരത് ജോഡോ യാത്രക്കിടെ രാഹുല്‍ ഗാന്ധിയെ കാണാനെത്തിയവരുടെ പോക്കറ്റടിച്ചു. രാഹുല്‍ ഗാന്ധിയെ കാണാന്‍ കാത്തു നില്‍ക്കുന്നതിനിടെ ആണ് നാലംഗ സംഘം പോക്കറ്റടിച്ചത്. ഇവരെ പൊലീസ് തിരിച്ചറിഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നുള്ള സംഘമാണ് കടന്ന് കൂടിയത്. സംഘത്തെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

തിങ്കളാഴ്‌ച രാവിലെ നേമത്ത് നിന്നും ആരംഭിച്ച ഭാരത് ജോഡോ യാത്ര കടന്നുപോയ കരമന, തമ്പാനൂര്‍ എന്നിവിടങ്ങളില്‍ നിന്ന് പലരുടെയും പേഴ്‌സും പണവും നഷ്ടപ്പെട്ടതായി പരാതി വന്നിട്ടുണ്ട്. തുടര്‍ന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് നാലംഗ സംഘത്തെ തിരിച്ചറിയുകയായിരുന്നു. എല്ലാ സ്റ്റേഷനുകളിലും ഇവരുടെ ചിത്രങ്ങള്‍ എത്തിയിട്ടുണ്ട്. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഞായറാഴ്‌ചയാണ് കേരളത്തില്‍ പ്രവേശിച്ചത്. തിങ്കളാഴ്‌ച രാവിലെ വെള്ളായണി ജംഗ്ഷനില്‍ നിന്നാണ് പദയാത്ര ആരംഭിച്ചത്.

0Shares