അംഗത്വം നൽകിയപ്പോൾ ഷാരൂഖ് ഖാനും മമ്മൂട്ടിയും മിയ ഖലിഫയും മുസ്‌ലിം ലീഗില്‍; വാർത്ത വ്യാജമെന്ന് പി.എം.എ സലാം

  • Post category:Kerala / news
  • Reading time:1 min read
You are currently viewing അംഗത്വം നൽകിയപ്പോൾ ഷാരൂഖ് ഖാനും മമ്മൂട്ടിയും മിയ ഖലിഫയും മുസ്‌ലിം ലീഗില്‍; വാർത്ത വ്യാജമെന്ന് പി.എം.എ സലാം

തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലത്തില്‍ കളിപ്പാന്‍കുളം വാര്‍ഡില്‍ അംഗത്വ വിതരണത്തില്‍ ക്രമക്കേട് നടന്നതായ വാര്‍ത്ത വ്യാജമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം.സത്യവിരുദ്ധമായ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി.എം.എ സലാം അറിയിച്ചു.

ഈ വാര്‍ഡില്‍ അംഗത്വമെടുത്തവരില്‍ ഷാരൂഖ് ഖാനും മമ്മൂട്ടിയും ആസിഫലിയും ഉണ്ടെന്ന വാര്‍ത്തയാണ് വ്യാജമായി നിര്‍മ്മിച്ച സ്‌ക്രീന്‍ ഷോട്ട് സഹിതം മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് ലീഗ് ആരോപിച്ചു.


പ്രവര്‍ത്തകര്‍ വീടുകള്‍ കയറിയിറങ്ങി അംഗങ്ങളാകാന്‍ താല്‍പര്യപ്പെടുന്നവരുടെ വിശദവിവരങ്ങള്‍ പ്രത്യേക ഫോമില്‍ പൂരിപ്പിച്ച ശേഷമാണ് ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്യുന്നത്. ഓരോ വാര്‍ഡ് കമ്മിറ്റി കോര്‍ഡിനേറ്റര്‍ക്കും പ്രത്യേക പാസ്‌വേര്‍ഡ് നല്‍കിയാണ് ഇതിനുള്ള സൗകര്യമൊരുക്കിയത്.

അംഗങ്ങളുടെ ഫോണ്‍ നമ്പറും ആധാര്‍ നമ്പറുമെല്ലാം അപ്ലോഡ് ചെയ്താല്‍ മാത്രമേ അംഗത്വം അംഗീകരിക്കുകയുള്ളൂ എന്നിരിക്കെ പ്രത്യക്ഷത്തില്‍ തന്നെ വ്യാജമാണെന്ന് ബോധ്യപ്പെടുന്ന സ്‌ക്രീന്‍ഷോട്ടുമായാണ് വാര്‍ത്തയെന്നും പി.എം.എ സലാം വ്യക്തമാക്കി.

0Shares