വിശക്കുന്ന മയിലിന് ഭക്ഷണം നല്‍കാന്‍ പ്രധാനമന്ത്രി യോഗം നിർത്തിവെച്ചു; മോദിയുടെ മനസ്സലിവിനെ പ്രകീര്‍ത്തിച്ച് അമിത്ഷാ

  • Post category:news
  • Reading time:1 min read
You are currently viewing വിശക്കുന്ന മയിലിന് ഭക്ഷണം നല്‍കാന്‍ പ്രധാനമന്ത്രി യോഗം നിർത്തിവെച്ചു; മോദിയുടെ  മനസ്സലിവിനെ പ്രകീര്‍ത്തിച്ച്  അമിത്ഷാ

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മനസ്സലിവിനെ പ്രകീര്‍ത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. വിശക്കുന്ന മയിലിന് ഭക്ഷണം നല്‍കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നടന്ന സുപ്രധാനയോഗം നിര്‍ത്തിവച്ചെന്ന് അമിത് ഷാ ഓര്‍ത്തെടുത്തു. പ്രധാനമന്ത്രിയെക്കുറിച്ചുള്ള പുതിയ പുസ്തകമായ ‘മോഡി@20: ഡ്രീംസ് മീറ്റ് ഡെലിവറി’യുടെ പ്രകാശനച്ചടങ്ങിലാണ് ഷാ സംഭവം വിവരിച്ചത്.

”രണ്ടുവര്‍ഷം മുന്‍പുനടന്ന യോഗത്തിനിടെയാണ് സംഭവം. ആ സമയത്ത് ഒരു മയില്‍ പറന്നെത്തി മുറിയുടെ കണ്ണാടിച്ചില്ലില്‍ കൊത്തി. പ്രധാനമന്ത്രി കണ്ണിമചിമ്മാതെ കുറേനേരം അതിനെ നോക്കിനിന്നു. മയിലിന് വിശക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ അദ്ദേഹം ഉടനെ ജീവനക്കാരെ വിളിച്ചുവരുത്തി. ഭക്ഷണം നല്‍കാനും നിര്‍ദേശിച്ചു’.

ഇത്രയും ഗൗരവമുള്ള യോഗത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ ഒരു മയിലിനെക്കുറിച്ച് ചിന്തിക്കുന്നത് അദ്ദേഹം എത്രമാത്രം ലോലഹൃദയനാണെന്ന് തുറന്നുകാണിക്കുന്നെന്ന് അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി മോഡി തന്റെ വസതിയില്‍ മയിലിന് ഭക്ഷണം കൊടുക്കുന്നതിൻ്റെ വീഡിയോ 2020-ല്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

0Shares